ETV Bharat / entertainment

ശോഭിത ധൂലിപാല -നാഗ ചൈതന്യ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം; മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് താരം - SOBHITA NAGA CHAITANYA PRE WEDDING

ശോഭിത ധൂലിപാല- നാഗ ചൈതന്യ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു. ചിത്രങ്ങള്‍ പങ്കുവച്ച് ശോഭിത.

Sobhita Dhulipala Naga Chaitanya  Sobhita Dhulipala pre wedding pics  ശോഭിത ധൂലിപാല നാഗചൈതന്യ വിവാഹം  ശോഭിത ധൂലിപാല വിവാഹ ആഘോഷം
Sobhita Dhulipala and Naga Chaitanya (eETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 21, 2024, 3:21 PM IST

തെന്നിന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളില്‍ ഒന്നാണ് ശോഭിത ധൂലിപാല- നാഗ ചൈതന്യ വിവാഹം. ഏറെ നാളുകള്‍ക്ക് ശേഷം ശോഭിതയും നാഗചൈതന്യയും ഡേറ്റിങ്ങിലായിരുന്നു. ഓഗസ്‌റ്റ് എട്ടിന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഇരു താരങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. തന്‍റെ ഗോധുമ റായി പശുപു ദഞ്ചത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ശോഭിത തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തെലുഗു ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളില്‍ ഒന്നാണിത്.

മനോഹരമായ പിങ്ക് സില്‍ക്ക് സാരിയാണ് ശോഭിതയുടെ വേഷം അതിനിണങ്ങുന്ന ഗോള്‍ഡന്‍ ബ്ലൈസുമാണ് ധരിച്ചത്. മുടിയില്‍ മുല്ലപ്പൂക്കള്‍ മനോഹരമായാണ് ചൂടിയിരിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് പരമ്പരാഗത ലുക്കിലാണ് ശോഭിത വിവാഹ ആഘോഷങ്ങള്‍ക്കായി എത്തിയത്. 'അത് അങ്ങനെ ആരംഭിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം കറുപ്പ് നിറത്തിലുള്ള വസ്‌ത്രം ധരിച്ച് ലിഫ്‌റ്റിനുള്ളില്‍ നിന്നെടുത്ത സെല്‍ഫി താരം പങ്കുവച്ചിരുന്നു. ടീ ഷര്‍ട്ടും അതിന് മുകളില്‍ ബ്ലാക്ക് ലെതര്‍ ജാക്കറ്റാണ് നാഗ ചൈതന്യ ധരിച്ചിരുന്നത്. ബാഗി ജീന്‍സും സ്ലീവ് ലെസ് ബ്ലാക്ക് ടോപ്പുമാണ് ശോഭിത ധരിച്ചത് എല്ലായിടത്തും ഓരേ സമയം എന്നാണ് ഫോട്ടോയ്‌ക്കൊപ്പം നാഗ ചൈതന്യ ക്യാപ്‌ഷനായി കുറിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2017 ലായിരുന്നു നടി സാമന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം2021 ലാണ് ഇരുവരും വിവാഹ മോചിതരാവുന്നത്. ഇതിന് ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ ഇരു താരങ്ങളും ഇതിനെ കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിരുന്നില്ല. അതേസമയം ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

Also Read:'മണ്ണും മഴയും പോലെയാണ് നാം, വേര്‍പിരിയലിനപ്പുറം കൂടിച്ചേര്‍ന്നവരാണ്': നാഗ ചൈതന്യക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ശോഭിത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.