അഹാന കൃഷ്‌ണയെ കുറിച്ച് അമ്മ സിന്ധു കൃഷ്‌ണ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. എല്ലാ അമ്മമാര്‍ക്കും അഹാനയെപ്പോലെയൊരു മകള്‍ ഉണ്ടാകണമെന്നാണ് സിന്ധു കൃഷ്‌ണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൃഷ്‌ണ കുമാറിന്‍റെയും സിന്ധു കൃഷ്‌ണ കുമാറിന്‍റെയും രണ്ടാമത്തെ മകള്‍ ദിയ കൃഷ്‌ണയുടെ ഹണിമൂണ്‍ ആഘോഷിക്കാനായി കുടുംബസമേതം ബാലിയിലായിരുന്നു. ഈ യാത്രകളിലെ നിമിഷങ്ങള്‍ ഓര്‍ത്തെടുത്താണ് സിന്ധു അഹാനയോട് നന്ദി പറഞ്ഞത്.
"സാഹസികതകള്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമല്ല. ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളിലായിരുന്നപ്പോള്‍ ആവശ്യത്തില്‍ അധികം സാഹസികതകള്‍ ചെയ്‌തിരുന്നു. എന്നാല്‍ എനിക്കിഷ്‌ടമുള്ളതെല്ലാം ചെയ്യാന്‍ എന്‍റെ ആരോഗ്യം ഇപ്പോള്‍ അനുവദിക്കാറില്ല. എന്നാല്‍ ഈ ബാലി യാത്രയില്‍ കുട്ടികളുടെ നിര്‍ബന്ധത്താല്‍ എല്ലാ ഭയത്തേയും എനിക്ക് തോല്‍പ്പിക്കാന്‍ സാധിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അമ്മൂ, എല്ലാ അമ്മമാര്‍ക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം. ജീവിതത്തില്‍ ഒരുപാട് സന്തോഷം തന്ന കുട്ടിയാണ് നീ. ആയിരം പടികളില്‍ ഓരോന്നും പതുക്കെ കയറുമ്പോള്‍ നീ എന്‍റെ ഒപ്പം നിന്നും. വീഴുമെന്ന് തോന്നിയപ്പോഴൊക്കെ പുറകില്‍ താങ്ങായി നീ ഉണ്ടായിരുന്നു. കടല്‍ത്തിരകളില്‍ നില്‍ക്കുമ്പോള്‍ നീയെന്നെ മുറുക്കിപ്പിടിച്ചു. ജീവിതം മുഴുവനും ഓര്‍ക്കാനുള്ള ഓര്‍മ്മകളുണ്ടാക്കി. നന്ദി അമ്മു. കൂടാതെ എന്നെ സഹായിച്ച ഓസിക്കും ഇഷാനിക്കും ഹന്‍സുവിനും അശ്വിനും നന്ദി"- സിന്ധു കുറിച്ചു.
ബാലിയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന സിന്ധു കൃഷ്‌ണയുടെയും കുടുംബത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധുവിന്‍റെ ഹൃദ്യമായ കുറിപ്പും ശ്രദ്ധേയമാവുന്നത്.
Also Read:സിന്ധു കൃഷ്‌ണ കരയിപ്പിച്ചു കളഞ്ഞല്ലോ! സംഗീത് നൈറ്റില്‍ തിളങ്ങി അഹാനയും സഹോദരിമാരും