ETV Bharat / entertainment

'കാഴ്‌ച' ഒരു സ്‌ത്രീയുടെ മനോഹരമായ സ്വഭാവത്തിന്‍റെ ദൃശ്യാവിഷ്‌കാരം; മനോരഥങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം': ശ്യാമപ്രസാദ് - shyamaprasad talk about kazhcha - SHYAMAPRASAD TALK ABOUT KAZHCHA

എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്‌പദമാക്കി എത്തുന്ന ആന്തോളജി സീരീസ് മനോരഥങ്ങളിലെ കാഴ്‌ച എന്ന സെഗ്‌മെന്‍റ് സംവിധാനം ചെയ്‌തിരിക്കുന്നത് ശ്യാമപ്രസാദാണ്. ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് സംവിധായകന്‍.

KAZHCHA FROM MANORATHANGAL  എംടി വാസുദേവൻ നായര്‍  DIRECTOR SHYAMAPRASAD  കാഴ്‌ച പാര്‍വതി തിരുവോത്ത്
Director Shyamaprasad (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 21, 2024, 12:35 PM IST

Shyamaprasad (ETV Bharat)

എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്‌പദമാക്കി മലയാളത്തിൽ ഉടൻ റിലീസിന് എത്തുന്ന ആന്തോളജി സീരീസാണ് മനോരഥങ്ങൾ. കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണ് മനോരഥങ്ങളിലൂടെ ലഭിച്ചതെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് പറഞ്ഞു. ഒന്‍പത് കഥകൾ, ഒന്‍പത് സൂപ്പർതാരങ്ങൾ, എട്ട് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രം സി ഫൈവിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. മനോരഥങ്ങളിലെ കാഴ്‌ച എന്ന സെഗ്‌മെന്‍റ് സംവിധാനം ചെയ്‌ത സംവിധായകൻ ശ്യാമപ്രസാദ് ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചു.

എല്ലാ മലയാളികളെയും പോലെ എം.ടി വാസുദേവൻ നായരുടെ സൃഷ്ടികൾ വായിച്ചു തന്നെയാണ് ഞാനും വളർന്നത്. ഒരു എഴുത്തുകാരനിലുപരി മലയാളം സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് എം.ടിയെന്ന് ശ്യാമപ്രസാദ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മിക്ക സൃഷ്ടികളും ചലച്ചിത്ര ആകാരം കൂടിചേർന്നവയാണ്.

അടുത്തകാലത്ത് എം.ടി വാസുദേവൻ നായർ രചിച്ച സൃഷ്ടിയാണ് കാഴ്‌ച. അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളും പുരുഷന്മാരാണ്. പൗരുഷത്തിന്‍റെ പര്യായമായ പല കഥാപാത്രങ്ങളും അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും പിറന്നിട്ടുണ്ടെങ്കിലും കാഴ്‌ച ഒരു സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്നവയാണ്. മനോരഥങ്ങളിലെ കാഴ്‌ച സെഗ്‌മെന്‍റില്‍ പാർവതി തിരുവോത്തും നരേനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

തൊണ്ണൂറുകളുടെ അവസാനത്തോടെ നടക്കുന്ന ഒരു ആശയമാണിത്. ഒരു സ്ത്രീയുടെ മനോഹര സ്വഭാവത്തിന്‍റെ ദൃശ്യാവിഷ്കാരം കൂടിയാകും ചിത്രം. എം ടി വാസുദേവൻ നായരുടെ പത്നി നൃത്ത അധ്യാപിക കൂടിയായ കലാമണ്ഡലം സരസ്വതി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. നരേൻ, ഹരീഷ് ഉത്തമൻ എന്നിവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.

പാർവതി വളരെ സെൻസിറ്റീവായുള്ള ഒരു അഭിനേത്രിയാണ്. സിനിമ ആരംഭിക്കുന്നതിനു മുമ്പ് നിരവധി തവണ തിരക്കഥയുമായി ചർച്ചയിലിരിക്കാൻ അവർ തയ്യാറായിരുന്നു. കഥാപാത്രത്തിന്‍റെ വൈകാരിക തലങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കുമ്പോൾ വളരെ പെട്ടെന്ന് സംവിധായകന്‍റെ വാക്കുകള്‍ ഉൾക്കൊള്ളാൻ പാർവതിയിലെ അഭിനേത്രി തയ്യാറായിരുന്നില്ല.

കഥാപാത്രത്തിന്‍റെ ഉൾക്കാമ്പ് വരെ ചികഞ്ഞെടുക്കുന്ന തരത്തിൽ ചോദ്യം ശരങ്ങൾ അവർ എയ്‌തുവിടും. എംടി യുടെ ചെറുകഥ വായിച്ചാൽ കഥാപാത്രത്തെക്കുറിച്ച് ഇത്രയധികം സംശയങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യം ഉയരാം. എന്നാൽ കഥയിൽ നിന്നും തികച്ചും വിഭിന്നമാണ് സിനിമയുടെ തിരക്കഥയെന്ന് ശ്യാമപ്രസാദ് കൂട്ടിചേര്‍ത്തു.

പാലക്കാടും ഒറ്റപ്പാലത്തുമായിരുന്നു സിനിമയുടെ ചിത്രീകരണം. എംടിയുടെ കഥ സംഭവിക്കുന്ന ഭൂമികയ്ക്ക് എക്കാലവും ഒരു പ്രത്യേകതയുണ്ട്. കഥ നടക്കുന്ന ഭൂമിക മറ്റെവിടെയെങ്കിലും ആയാലും കഥയുടെ ആത്മാവ് നഷ്ടപ്പെടുന്നില്ല. തറവാടും, കുളവും ഗ്രാമഭംഗിയും ഒക്കെയാണ് എംടിയുടെ കഥകളിലെ പ്രത്യേകതകളെന്ന് ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഉറപ്പിച്ചു പറയാൻ ആകില്ല. കേരളത്തിന് പുറത്തും സിനിമയിലെ പല സെഗ്‌മെന്‍റുകളും ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ശ്യാമപ്രസാദ് പ്രതികരിച്ചു.

ALSO READ: മുഖമറിയാത്ത ഓസ്‌കർ താരം; സിനിമയ്‌ക്കായി മജ്ജയും മാംസവുമേകിയ കലാകാരന്‍, മുരുകന്‍റെ വിശേഷങ്ങളിലേക്ക് - Foley Artist Murugan

അതേസമയം മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങി മലയാളത്തിലെ സൂപ്പർതാരങ്ങളും, സന്തോഷ് ശിവൻ, രഞ്ജിത്ത്, ജയരാജ്, പ്രിയദർശൻ തുടങ്ങി മലയാളത്തിലെ സൂപ്പർ സംവിധായകരും മനോരഥങ്ങളുടെ ഭാഗമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.