ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്‌ത്രീ 2 ബോക്‌സോഫിസില്‍ കുതിക്കുന്നു. റിലീസ് ചെയ്‌ത് 30-ാം ദിവസം പിന്നിടുമ്പോഴും ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുകയാണ് ഈ ചിത്രം. ബോക്സോഫിസിലെ നിരവധി റെക്കോര്‍ഡുകളാണ് ഈ ചത്രം തകര്‍ത്തത്.
ചിത്രം തിയേറ്ററിൽ റിലീസ് ചെയ്‌തതിന് ശേഷമുള്ള അഞ്ചാമത്തെ വെള്ളിയാഴ്‌ച 3.35 കോടി രൂപ 'സ്‌ത്രീ 2' നേടിയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതോടെ ചിത്രത്തിന്‍റെ ഇന്ത്യയിലെ നെറ്റ് കലക്ഷൻ 542.70 കോടിയായി. ഓഗസ്‌റ്റ് 15 നാണ് 'സ്‌ത്രീ 2' പുറത്തിറങ്ങിയത്.
അമർ കൗശിക് സംവിധാനം ചെയ്‌ത ചിത്രത്തിന് വെള്ളിയാഴ്‌ച 16.20 ശതമാനം ഒക്യുപ്പൻസി നേടാനായി. ചിത്രത്തിന്‍റെ ഇന്ത്യയിലെ ഗ്രോസ് കലക്ഷൻ 666.09 കോടി രൂപയും ലോകമെമ്പാടുമുള്ള ബോക്‌സോഫിസ് കളക്ഷൻ 787.8 കോടിയെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ നിന്ന് ഷാരൂഖ് ചിത്രം 'പത്താൻ' നേടിയ 543.09 കോടിയെ 'സ്‌ത്രീ 2' മറികടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഓവർ സീസിൽ നിന്ന് 119 കോടിയാണ് ചിത്രമിതുവരെ നേടിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അമർ കൗശിക് സംവിധാനം ചെയ്‌ത മഡോക്ക് ഫിലിംസിന്‍റെ ഹൊറർ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് 'സ്‌ത്രീ 2'. രാജ്‌കുമാർ റാവുവിനും ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാടി, അഭിഷേക് ബാനർജി എന്നിവരാണ് 'സ്‌ത്രീ 2'വിലെ മറ്റു പ്രധാന അഭിനേതാക്കൾ. 'സ്‌ത്രീ 2'വിന്‍റെ ഫൈനൽ കലക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകൾ സൂചിപ്പിക്കുന്നത്. 'ദംഗൽ', 'ജവാൻ', 'പത്താൻ' എന്നിവയാണ് ബോളിവുഡിലെ മറ്റു 1000 കോടി ചിത്രങ്ങൾ.