ഹൈദരാബാദ്: ലോകമെമ്പാടും ആരാധകരുള്ള നായകനാണ് ഷാരൂഖ് ഖാൻ. 58കാരനായ ഷാരൂഖ് തന്‍റെ അഭിനയ ജീവിതം കൊണ്ടുമാത്രമല്ല, വിനയത്തോടെയും സ്നേഹത്തോടെയുമുള്ള പെരുമാറ്റം കൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്. 2023-ലെ ജവാൻ, പത്താൻ, ഡങ്കി തുടങ്ങിയ ചിത്രങ്ങളുടെ തുടർച്ചയായ വിജയങ്ങൾക്ക് ആരാധകരോട് നന്ദി അറിയിച്ചിരിക്കുകയാണ് താരം (People of India taken me to their heart beyond the films: SRK).
-
SRK expresses gratitude to the audience for showering love upon him in 2023 ❤️#Dunki #Jawan #Pathaanpic.twitter.com/rxciNkVY6X
— Shah Rukh Khan Universe Fan Club (@SRKUniverse) January 29, 2024 " class="align-text-top noRightClick twitterSection" data="
">SRK expresses gratitude to the audience for showering love upon him in 2023 ❤️#Dunki #Jawan #Pathaanpic.twitter.com/rxciNkVY6X
— Shah Rukh Khan Universe Fan Club (@SRKUniverse) January 29, 2024SRK expresses gratitude to the audience for showering love upon him in 2023 ❤️#Dunki #Jawan #Pathaanpic.twitter.com/rxciNkVY6X
— Shah Rukh Khan Universe Fan Club (@SRKUniverse) January 29, 2024
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ താരത്തിന്‍റെ ചിത്രങ്ങളെല്ലാം ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ 500 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. സിനിമകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ അവരുടെ ഹൃദയത്തിൽ സ്ഥാനം നൽകി എന്നാണ് ഷാരൂഖിന്‍റെ പ്രതികരണം.
-
King Khan arrives at YRF studios for #Dunki meet and greet event ❤️ @iamsrk
— Shah Rukh Khan Universe Fan Club (@SRKUniverse) January 29, 2024 " class="align-text-top noRightClick twitterSection" data="
pic.twitter.com/papy0ofwp0
">King Khan arrives at YRF studios for #Dunki meet and greet event ❤️ @iamsrk
— Shah Rukh Khan Universe Fan Club (@SRKUniverse) January 29, 2024
pic.twitter.com/papy0ofwp0King Khan arrives at YRF studios for #Dunki meet and greet event ❤️ @iamsrk
— Shah Rukh Khan Universe Fan Club (@SRKUniverse) January 29, 2024
pic.twitter.com/papy0ofwp0
'ഞാൻ ഏകദേശം 33 വർഷമായി ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നു. പത്താൻ റിലീസിന് മുമ്പ്, ഏകദേശം നാല് വർഷത്തോളം ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിൽ അല്‍പം പരിഭ്രമം തോന്നി. 2023-ന് മുമ്പ് എന്‍റെ ചില സിനിമകൾ തിയേറ്ററുകളിൽ മികച്ച പ്രകടനം നടത്തിയിരുന്നില്ല.
പക്ഷേ സിനിമകളേക്കാൾ കൂടുതൽ സ്‌നേഹമാണ് എനിക്ക് നിങ്ങളിൽ നിന്ന് ലഭിച്ചത്. അത് പത്താനോ ജവാനോ ഡങ്കിയോ ആകട്ടെ, രാജ്യത്തിനകത്തും പുറത്തും ആളുകൾ എന്നെ പ്രശംസിച്ചു. ഞാൻ ഇതുവരെ ചെയ്‌ത സിനിമകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ അവരുടെ ഹൃദയത്തിൽ എനിക്ക് സ്ഥാനം നൽകി. ഞാൻ ആവേശത്തോടെ പ്രവർത്തിക്കണമെന്ന് എന്നെ മനസ്സിലാക്കിയതിന് ആരാധകരോടും പ്രേക്ഷകരോടും ഞാൻ എന്നും വളരെ നന്ദിയുള്ളവനാണ്” ഷാരൂഖ് ഖാൻ പറഞ്ഞു.
സൽമാൻ ഖാനൊപ്പം 'ടൈഗർ Vs പത്താ'നാണ് ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ഷാരൂഖ് ഖാൻ മകൾ സുഹാന ഖാനൊപ്പമുള്ള ചിത്രത്തിലാണ് വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.