ETV Bharat / entertainment

'ഹലോ മമ്മി' ; ഫാന്‍റസി - കോമഡി ചിത്രവുമായി ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്‌മിയും - fantasy comedy film Hello Mummy

നിരവധി പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ വൈശാഖ് എലൻസാണ് 'ഹലോ മമ്മി'യുടെ സംവിധായകൻ

ഫാന്‍റസി കോമഡി സിനിമ ഹലോ മമ്മി  ഷറഫുദ്ദീൻ ഐശ്വര്യ ലക്ഷ്‌മി സിനിമ  Sharaf U Dheen Aishwarya Lekshmi  fantasy comedy film Hello Mummy  Hello Mummy title poster
Hello Mummy
author img

By ETV Bharat Kerala Team

Published : Feb 4, 2024, 12:23 PM IST

Updated : Feb 4, 2024, 4:50 PM IST

മലയാളത്തിൽ വീണ്ടുമൊരു ഫാന്‍റസി ചിത്രം വരുന്നു. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്‌മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു (Sharaf U Dheen, Aishwarya Lekshmi starrer Hello Mummy). 'ഹലോ മമ്മി' എന്നാണ് ഈ ഫാന്‍റസി - കോമഡി ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് (Hello Mummy title poster out).

വൈശാഖ് എലൻസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് 'ഹലോ മമ്മി'യുടെ നിർമാണം.

  • " class="align-text-top noRightClick twitterSection" data="">

ഇതാദ്യമായാണ് ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്‌മിയും ഒരു സിനിമയിൽ ജോഡികളായി എത്തുന്നത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ 'ഫാലിമി' എന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് 'ഹലോ മമ്മി'യുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്ണി ഹിന്ദുജയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

നിരവധി ബോളിവുഡ് സിനിമകളിലൂടെയും 'ആസ്‌പിരൻസ്, ദി ഫാമിലി മാൻ, റെയിൽവേ മെൻ' തുടങ്ങിയ വെബ് സീരീസുകളിലൂടെയും കൈയ്യടി നേടിയ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് 'ഹലോ മമ്മി'യ്‌ക്ക്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീര, ജോമോൻ ജ്യോതിർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹാങ്ങ് ഓവർ ഫിലിംസിന്‍റയും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ എസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവർ സഹനിർമ്മാതാക്കളാണ്. പ്രവീൺ കുമാറാണ് 'ഹലോ മമ്മി'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശസ്‌ത സിനിമാറ്റോഗ്രാഫർ സന്തോഷ് ശിവന്‍റെ അസോസിയേറ്റ് ആയിരുന്നു പ്രവീൺ കുമാർ.

ബോക്‌സോഫിസിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച '2018, ആർഡിഎക്‌സ്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് 'ഹലോ മമ്മി'യുടെ എഡിറ്റർ. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയിയാണ്. മുഹ്‌സിൻ പരാരി ഗാനരചനയും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, വസ്‌ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ : സിങ് സിനിമ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : വിശാഖ് ആർ വാരിയർ, വി എഫ് എക്‌സ് : ഹാങ് ഓവർ വി എഫ് എക്‌സ്, ഫൈറ്റ് : പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രഫി : ഷെരീഫ്, സ്റ്റിൽസ് : അമൽ സി സദർ, ഡിസൈൻ : യെല്ലോ ടൂത്ത്, പി ആർ ഒ : പ്രതീഷ് ശേഖർ.

Last Updated : Feb 4, 2024, 4:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.