തമിഴിലെ സൂപ്പര്‍ താരങ്ങളായ വിക്രമും സൂര്യയും 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയായിരിക്കും ഇരുവരും ഒന്നിക്കുന്നതെന്നാണ് സൂചന. എസ് വെങ്കടേശന്‍ എഴുതിയ തമിഴിലെ പ്രശസ്‌ത നോവലായ 'വീരയുഗ നായകന്‍ വേല്‍പ്പാരി'യുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. നോവലിന്‍റെ അവകാശം ശങ്കര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.
ബാല സംവിധാനം ചെയ്‌ത 'പിതാമകന്‍' എന്ന ചിത്രത്തിലായിരുന്നു വിക്രമും സൂര്യയും ഒരുമിച്ചെത്തിയത്. ഈ ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വിക്രമിന് ലഭിച്ചിരുന്നു. ശങ്കറും വിക്രമും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. 'അന്യന്‍', 'ഐ' എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അതേസമയം സൂര്യയും ശങ്കറും ഒന്നിക്കുന്നത് ആദ്യമായാണ്.
അതേസമയം 'കങ്കുവ'യാണ് സൂര്യയുടെ പുതിയ ചിത്രം. രണ്ടുഭാഗങ്ങളായാണ് കങ്കുവ ഒരുങ്ങുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. ദിശ പട്ടാണിയാണ് നായിക. സൂര്യ നിര്‍മിച്ച് കാര്‍ത്തി നായകനായ 'മെയ്യഴകന്‍' ഇന്ന് തിയേറ്ററുകളില്‍ എത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'സൂര്യ 44'.'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്‍റെ ടാഗ് ലൈൻ.
സൂര്യ-ജ്യോതികയുടെ 2ഡി എന്‍റര്‍ടൈന്‍മെന്‍റ്സും കാർത്തിക് സുബ്ബരാജിന്‍റെ സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തില്‍ ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.