ETV Bharat / entertainment

"മമ്മൂട്ടിയുടെ 10 കല്‍പ്പനകള്‍.., സ്വന്തം ബാപ്പയോട് ഇറങ്ങി പോടാന്ന് പറയുമായിരുന്നോ?"; തുറന്നടിച്ച് ഷമ്മി തിലകന്‍ - Shammy Thilakan about Thilakan

ആ വാക്കുകൾ തിലകൻ എന്ന തന്‍റെ അച്ഛനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പ്രവർത്തിക്ക് കൂട്ടുനിന്ന എല്ലാവരും ചെയ്‌ത തെറ്റിനുള്ള കൂലി കൈപ്പറ്റിയിരിക്കുമെന്ന് ഷമ്മി തിലകന്‍. ലൈംഗിക ആരോപണങ്ങളെ തുടർന്ന് മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഷമ്മി തിലകന്‍ പ്രതികരിച്ചു

SHAMMY THILAKAN  THILAKAN  ഷമ്മി തിലകന്‍  തിലകന്‍
Shammy Thilakan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 2, 2024, 10:44 AM IST

മലയാള സിനിമയിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ നടൻ തിലകൻ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് നടനും തിലകന്‍റെ മകനുമായ ഷമ്മി തിലകൻ. ലൈംഗികാരോപണ വിധേയരായ പ്രമുഖർക്ക് അറസ്‌റ്റ് അടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടി വരുന്നത് തിലകൻ എന്ന നടന് ലഭിക്കുന്ന ആത്‌മശാന്തിയാണെന്നും ഷമ്മി തിലകൻ പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഷമ്മി തിലകന്‍ ഇടിവി ഭാരതിനോട് സംസാരിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി താന്‍ അച്ഛന്‍റെ മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നില്ലെന്നും ഇനി ബ്രഹ്‌മാവ് നേരിട്ടിറങ്ങി വന്നാല്‍ പോലും അച്ഛന് ആത്‌മശാന്തി ലഭിക്കില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നും, ലൈംഗിക ആരോപണങ്ങളെ തുടർന്നും മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും നടന്‍ പ്രതികരിച്ചു.

Shammy Thilakan (ETV Bharat)

"പുത്രൻ എന്നാൽ പിതാവിനെ ത്രാണനം ചെയ്യുന്നവൻ എന്നാണ് അർത്ഥം. കഴിഞ്ഞ ആറ് വർഷമായി ഞാൻ അച്ഛന്‍റെ മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നില്ല. ഇനി അങ്ങോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. ബ്രഹ്‌മാവ് നേരിട്ട് ഇറങ്ങി വന്നാൽ പോലും തിലകന് ആത്‌മശാന്തി ലഭിക്കുകയില്ല.

തിലകനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുന്നുണ്ട്. അച്ഛനെ കുറ്റപ്പെടുത്തിയവരും ഒറ്റപ്പെടുത്തിയവരും നേരിടുന്ന തിക്‌താനുഭവങ്ങൾ തന്നെയാണ് അതിന് ഉദാഹരണം."- ഷമ്മി തിലകൻ പ്രതികരിച്ചു.

അമ്മ എന്ന സംഘടനയിലെ കൊള്ളരുതായ്‌മകൾക്കെതിരെ ആദ്യം ശബ്‌ദം ഉയർത്തിയത് തിലകൻ ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ തിലകനെ ഒരു മദ്യപാനിയായി മുദ്രകുത്തിയെന്നും അദ്ദേഹം പറഞ്ഞു. പിൽക്കാലത്ത് തിലകന്‍റെ എതിർപ്പുകൾ മദ്യപാനിയുടെ അധിക പ്രസംഗമായി വരുത്തി തീർത്തെന്നും ഇതിനായി പ്രമുഖ നടന്‍മാരുടെ ഫാൻസുകാര്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

"സംഘടന ചർച്ചയ്ക്കിടെ തിലകന് മദ്യപിക്കാൻ അനുവാദം നൽകിയത് പോലും ഈ പറയുന്ന പ്രമുഖരാണ്. മദ്യപിച്ച് കുഴപ്പങ്ങൾ കാണിക്കുന്ന ഒരാളാണെങ്കിൽ മദ്യപിക്കാനുള്ള അനുവാദം സംഘടന നൽകുമോ. ഒരാൾ സത്യം വിളിച്ചു പറയുമ്പോൾ അയാൾ മദ്യലഹരിയിൽ പുലമ്പുകയാണെന്നൊക്കെ അടിസ്‌ഥാനമില്ലാതെ കരിവാരിത്തേയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു.

1995ൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ അമ്മ സംഘടന ഒരു ഷോ നടത്തുകയുണ്ടായി. ഷോയിൽ താമസിച്ചെത്തിയതിന്‍റെ പേരില്‍ ജയറാം, അശോകൻ, ശോഭന എന്നിവരെക്കൊണ്ട് മാപ്പ് പറയുന്ന പ്രവർത്തിക്കെതിരെയാണ് തിലകൻ ആദ്യം സംഘടനയിൽ ശബ്‌ദം ഉയർത്തിയത്.

'അവരൊക്കെ നമ്മുടെ കുട്ടികളാണ്. ഒരു വീട്ടിൽ കുട്ടികൾ താമസിച്ചെത്തിയാൽ ശാസിക്കാം, മാപ്പ് പറയിപ്പിക്കുന്നത് ഒരുതരം കാടത്തമാണ്' -എന്ന് തിലകൻ സംഘടനാ മീറ്റിംഗിൽ വാദിച്ചിരുന്നു. അന്നത് മാധ്യമങ്ങളൊക്കെ വലിയ വാർത്തയാക്കിയ വിഷയമായിരുന്നു." -ഷമ്മി തിലകന്‍ പറഞ്ഞു.

Also Read: 'പൊന്നമ്മ ചേച്ചി മരിച്ചപ്പോഴുള്ള അച്ഛന്‍റെ സങ്കടം ജീവിച്ചിരുന്നപ്പോൾ ആ മുഖത്ത് കണ്ടു': ഷോബി തിലകന്‍ - Shobi Thilakan about Thilakan

സംഘടനയില്‍ മമ്മൂട്ടി കൊണ്ടുവന്ന 10 കല്‍പ്പനകളെ കുറിച്ചും ഷമ്മി തിലകന്‍ സംസാരിച്ചു.

"അന്ന് സംഘടനയുടെ തലപ്പത്ത് പ്രവർത്തിച്ച മമ്മൂട്ടി സംഘടനയിൽ ഒരു 10 കൽപ്പനകൾ കൊണ്ടു വന്നു. അതിലൊന്ന് ഇനി മുതൽ ആരും ഔദ്യോഗിക മീറ്റിംഗുകളിലോ പരിപാടികളിലോ മദ്യപിക്കാനോ മദ്യപിച്ച് എത്താനോ പാടില്ല എന്നായിരുന്നു. മമ്മൂട്ടി തന്‍റെ 10 കൽപ്പനകൾ അവതരിപ്പിക്കുമ്പോൾ ഞാൻ അടക്കമുള്ള മലയാള സിനിമയിലെ എല്ലാ അഭിനേതാക്കളും അവിടെ ഉണ്ട്.

എല്ലാവരുടെയും നോട്ടം നേരെ ചെന്നെത്തിയത് തിലകനിലേക്കാണ്. തിലകൻ അതേസമയം കയ്യിലൊരു മദ്യ ഗ്ലാസുമായി മമ്മൂട്ടിയെ നോക്കി ഇരിക്കുകയാണ്. ഉടൻ തന്നെ മമ്മൂട്ടിയുടെ ഭേദഗതി വന്നു- 'തിലകൻ ചേട്ടനെ ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു'. ഒരു നിയമം നടപ്പിലാക്കുമ്പോൾ എല്ലാവർക്കും അത് ബാധകമാണ്.

മദ്യത്തിന്‍റെ വിഷയം വന്നപ്പോൾ തിലകനെ ഒഴിവാക്കേണ്ട കാര്യം എന്താണെന്നാണ് എന്‍റെ ചോദ്യം. അതിനൊരു ഉത്തരം പറഞ്ഞാൽ മലയാള സിനിമയിലെ സംഘടന അമ്മ ആണെങ്കിൽ മലയാള സിനിമയുടെ അച്ഛൻ തിലകനാണെന്ന് എല്ലാവരും കരുതുന്നത് കൊണ്ടാണ്.

അത്രയധികം ബഹുമാനം ലഭിച്ചിരുന്ന ഒരു നടനെ, സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്‍റെ പേരിൽ, തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ, 'ഇവിടെ നിന്നും ഇറങ്ങിപ്പോടോ' എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, ആ വാക്കുകൾ തിലകൻ എന്ന എന്‍റെ അച്ഛനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ആ പ്രവർത്തിക്ക് കൂട്ടുനിന്ന എല്ലാവരും ചെയ്‌ത തെറ്റിനുള്ള കൂലി കൈപ്പറ്റിയിരിക്കും. സ്വന്തം ബാപ്പയാണ് മുന്നിൽ നിൽക്കുന്നതെങ്കിൽ ഇറങ്ങിപ്പോടോ എന്നൊരു പ്രയോഗം തിലകന് നേരെ പ്രയോഗിക്കില്ലായിരുന്നു."-ഷമ്മി തിലകന്‍ പ്രതികരിച്ചു.

Also Read: 'അമിതാഭ് ബച്ചന്‍റെ രാഷ്ട്രീയ സ്വാധീനത്തിൽ തോറ്റുപോയ തിലകൻ'; മനസ്സുതുറന്ന് ഷമ്മി തിലകന്‍ - Shammy Thilakan about Thilakan

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.