ETV Bharat / entertainment

പ്രണയവും വിരഹവും കണ്ണിലൊളിപ്പിക്കുന്ന കാമുകന്‍; ബോളിവുഡിന്‍റെ കിങ് ഖാന് ഇന്ന് 59ാം പിറന്നാള്‍ - SHAH RUKH KHAN BIRTHDAY

സ്‌റ്റൈലിഷ് മന്നന് ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകവും ആരാധകരും. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ളവരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ്.

ഷാരൂഖ് ഖാന്‍  BOLLYWOOD ACTOR SHAH RUKH KHAN  SHAH RUKH KHAN 59 BIRTHDAY  ഷാരൂഖ് ഖാന്‍ 59ാം പിറന്നാള്‍
ഷാരൂഖ് ഖാന്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 2, 2024, 12:55 PM IST

പ്രണയവും വിരഹവും വേദനയുമെല്ലാം കണ്ണിലൊളിപ്പിക്കുന്ന സുന്ദരനായ ചെറുപ്പക്കാരന്‍. ഒന്നു കണ്ണുടക്കിയാല്‍ മതി ഹൃദയത്തിലേക്ക് പതിഞ്ഞിറങ്ങുന്ന ആ കാമുകനാണ് ബോളിവുഡിന്‍റെ സ്വന്തം കിങ് ഖാന്‍ എന്ന ഷാരൂഖ് ഖാന്‍. അല്‌പം അസൂയയോടെ മാത്രമേ ഈ താരത്തെ പലരും നോക്കി കാണുകയുള്ളു. കാരണം പ്രശസ്‌തിയുടെ കൊടുമുടിയില്‍ ജീവിതം. രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ കടന്ന് ആരാധക ലോകം. സമ്പത്തോ അത് ഒരു ശരാശരി ഇന്ത്യക്കാരന് സ്വപ്‌നം കാണാവുന്നതിലപ്പുറം. മാത്രമല്ല ഓരോ വര്‍ഷം പിന്നിടുമ്പോഴും പ്രായം വെറും ഒരു സഖ്യമാത്രമാണെന്ന് തെളിയിക്കുകയാണ് ഷാരൂഖ് ഖാന്‍. കാരണം ജവാനിലും പഠാനിലുമെല്ലാം നിറഞ്ഞാടിയത് അറുപതിനോടടുക്കുന്ന ആളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഏവര്‍ക്കും അല്‌പം ബുദ്ധിമുട്ടായിരിക്കും. ഇന്ന് 59 ന്‍റെ നിറവിലാണ് ഈ സുപ്പര്‍താരം.

ചുറുചുറുക്കോടെയുള്ള അഭിനയം മാത്രമല്ല എപ്പോഴും കിങ് ഖാന്‍റെ സ്‌റ്റൈലും ആരാധകര്‍ക്കിടയില്‍ എക്കാലവും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴും ഏത് സ്‌റ്റൈലിനും ചേരുന്ന ലുക്കാണ് താരത്തിനെന്നതാണ് വസ്‌തുത. അടുത്തിടെയാണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ളവരുടെ പട്ടികയില്‍ ഷാരൂഖ് ഇടം നേടിയത്. ഷാരൂഖ് ഖാന്‍റെ സ്‌റ്റൈലും ഫിറ്റ്‌നസുമെല്ലാം ആരാധകരുടെ ഇടയിലെ വലിയ ചര്‍ച്ചയാണ്.

ദ അക്കാദമിയുടെ സര്‍പ്രൈസ്

ഇന്ന് നിരവധി പേരാണ് ദൂരദേശങ്ങളില്‍ നിന്നു പോലും ആശംസകള്‍ അറിയിക്കാനായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കിയിരിക്കുകയാണ് 'ദ അക്കാദമി'. ആരാധകര്‍ ഏറെ ആഘോഷിച്ച ഷാരൂഖ് ഖാന്‍ ചിത്രങ്ങളിലൊന്നാണ് 'കഭി ഖുഷി കഭി ഗം'. ഈ ചിത്രത്തിലെ ഇന്‍ട്രോ സീന്‍ പങ്കുവച്ചിരിക്കുകയാണ് 'ദ അക്കാദമി'യുടെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജ്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്‌ത ഈ ജനപ്രിയ ചിത്രത്തിലെ ഷാരൂഖ് ഖാന്‍റെ ഇന്‍ട്രോ സീനാണ് അക്കാദമി പങ്കുവച്ചിരിക്കുന്നത്. തിരിച്ചെത്തിയ മകന്‍ വീട്ടുമുറ്റത്ത് കാലുകുത്തുമ്പോള്‍ അമ്മ വേഷം അവതരിപ്പിച്ച ജയ ബച്ചന്‍ അറിയുന്നുണ്ട്. പിന്നീട് പൂജാ താലവും കയ്യിലേന്തി അവരെ സ്വീകരിക്കുന്ന അമ്മയുടെ വൈകാരികത നിറഞ്ഞ രംഗമായിരുന്നു അത്. കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു ഈ ചിത്രം.

സിനിമാ ജീവിതം ആരംഭിക്കുന്നത്.

ഇപ്പോഴും തന്‍റെ 31 വര്‍ഷത്തെ സിനിമാ ജീവിതത്തെ അദ്ദേഹം വിശേഷിപ്പിക്കുന്ന ഒരൊറ്റ വാക്കുകൊണ്ടാണ് ഭാഗ്യം. നടനായും നിര്‍മാതാവായും ടെലിവിഷന്‍ അവതാരകനുമായെല്ലാം ഷാരൂഖ് നമുക്ക് മുന്നിലെത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ബാരി ജോണ്‍സ് ആക്‌ടിങ് സ്റ്റുഡിയോയില്‍ പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ ഷാരൂഖ് പോലും വിചാരിച്ചിരുന്നില്ല ഈ യാത്ര പോകുന്നത് ബോളിവുഡിന്‍റെ സിംഹാസനത്തിലേക്ക് ആയിരിക്കുമെന്ന്. ഫൗജി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ 1988 ല്‍ ആണ് ഷാരൂഖിന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത്.

'സര്‍ക്കസ്', 'ദൂസരാ കേവലും' വന്‍ വിജയമായി മാറി. അതോടെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനസില്‍ ഷാരൂഖ് ഇടം പിടിച്ചു. ആ ആത്മവിശ്വാസമാണ് ഷാരൂഖിനെ 'ദീവാന'യുടെ സെറ്റിലേക്ക് എത്തിച്ചത്. 1995 ലായിരുന്ന 'ദീവാന' പ്രേക്ഷകരുടെ മുന്നിലെത്തിയത്. ചിത്രം സൂപ്പര്‍ ഹിറ്റ് മാത്രമല്ല ഷാരൂഖ് ഖാന്‍ എന്ന താരം ഉദയം കൊള്ളുക കൂടിയായിരുന്നു അന്ന്. ഋഷി കപൂര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ഷാരൂഖ് അവതരിപ്പിച്ച ക്രേസി ലവര്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ ചിത്രത്തിലെ മികച്ച അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരം ഷാരൂഖിനെ തേടിയെത്തി. പിന്നീട് 'രാജു ബന്‍ഗയാ ജന്‍റില്‍മാന്‍', 'ചമത്കാര്‍', 'ദില്‍ ആഷ്‌നേ ഹേ' തുടങ്ങിയ ചിത്രങ്ങിളും ഷാരൂഖ് തകര്‍ത്ത് അഭിനയിച്ചു. അപ്പോഴേക്കും ഷാരൂഖ് ഖാന്‍ എന്ന റൊമാന്‍റിക് ഹീറോയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇത് മാത്രമല്ല പ്രതിനായക വേഷവും ഷാരൂഖ് ഏറ്റെടുത്തു. അത്തരം വേഷങ്ങളും ഷാരൂഖിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. വില്ലനായ ബാസിഗറു ഡറും ഷാരൂഖ് വേഷമിട്ടു. പിന്നീടങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു. അന്‍ജാം, കരണ്‍ അര്‍ജുന്‍ എന്നീ ചിത്രങ്ങളിലൂടെ ആക്ഷന്‍ അടക്കം ഷാരൂഖ് ചെയ്‌തു.

തലവര മാറ്റിയ ചിത്രം

1995 ലാണ് ഷാരൂഖ് ഖാന്‍റെ തലവരമാറ്റിയ 'ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ' പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പിന്നീട് 'കുഛ് കുഛ് ഹോത്താ ഹെ', 'ദില്‍ തോ പാഗല്‍ ഹെ', 'കഭി അല്‍വിദാ നാ കെഹ്നാ', 'കല്‍ ഹോ നാ ഹോ', 'റബ് നേ ബനാ ദി ജോഡി' തുടങ്ങിയ ചിത്രങ്ങളിലൂടെ ഷാരൂഖിലെ റൊമാന്‍റിക് ഹീറോ പ്രേക്ഷകരെ അമ്പരപ്പെടുത്തി.

പിന്നെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ ഷാരൂഖ് എത്തി. ഡോണ്‍ പരമ്പരയിലെ അധോലോക നായകനായും 'ഓം ശാന്തി ഓശാന'യിലെ സൂപ്പര്‍ താരമായും, 'മൈ നെയിം ഈസ് ഖാനി'ലെ ഓട്ടിസം ബാധിതനായ യുവാവായും 'ഫാന്‍' ചിത്രത്തിലെ ഇരട്ടവേഷമെല്ലാം ഷാരൂഖ് ആരാധകരെ ഒന്നുകൂടി അത്ഭുതപ്പെടുത്തി. പിന്നീട് റെഡ് ചില്ലീസ് എന്‍റര്‍ടെന്‍മെന്‍റിസിലൂടെ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. മാത്രമല്ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് വഴി ഐപി എല്ലിന്‍റെ ഭാഗമായി. ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അതൊന്നും ഖാനെ ബാധിച്ചിരുന്നില്ല. അപ്പോഴും പഠാനും ജവാനുമെല്ലാം. ആയിരം കോടി ക്ലബില്‍ ഇടം പിടിച്ചു.

ഇപ്പോഴും ചുറുചുറുക്കോടെ ഖാന്‍ ജനങ്ങളുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ ഇനി അങ്ങോട്ടും ഇതിനോക്കാള്‍ മികച്ചതായിരിക്കും അദ്ദേഹത്തിന്‍റെ കാല്‍വയ്പ്പ് എന്നുറപ്പാണ്. അറുപതിനോട് അടുക്കുമ്പോഴും ഇത്രയും പവറോടെ ജ്വലിക്കുന്ന സൂര്യനായി തന്നെ പ്രേക്ഷകരുടെ ഇടയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഒരു പേരേയുള്ളു അത് ഷാരൂഖ് ഖാന്‍ എന്നാണ്.

Also Read:മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും നായിക; പകരം വയ്ക്കാനില്ലാത്ത ഒരേയൊരു ഐശ്വര്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.