ETV Bharat / entertainment

നടിയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്ത് പുറത്തേക്ക്; അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു - DIRECTOR RANJITH RESIGNS - DIRECTOR RANJITH RESIGNS

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ രഞ്ജിത്ത്. രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജി

DIRECTOR RANJITH RESIGNS
RANJITH (facebook)
author img

By ETV Bharat Kerala Team

Published : Aug 25, 2024, 10:02 AM IST

തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ രഞ്ജിത്ത്. രാജിവയ്ക്കുന്നതായി അദ്ദേഹം സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചു. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു തൊട്ടു പിന്നാലെയാണ് രഞ്ജിത്തിന്‍റെയും രാജി.

സിനിമയില്‍ റോള്‍ വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തിയ ശേഷം തന്നോട് ഹോട്ടലില്‍ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ രാജിക്കായി വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

ഔദ്യോഗിക വാഹനത്തിൽ നിന്നും ചെയർമാൻ ബോർഡ്‌ നീക്കം ചെയ്‌ത ശേഷമായിരുന്നു രഞ്ജിത് ഇന്നലെ വയനാട്ടിലെ റിസോർട്ടിൽ നിന്നും കോഴിക്കോടുള്ള വസതിയിലെത്തിയത്. ഇടതുമുന്നണിയിൽ സിപിഐയും ഇന്നലെ രഞ്ജിത്തിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. ഡിസംബറിൽ ചലച്ചിത്ര മേള ആരംഭിക്കാനിരിക്കെയാണ് രഞ്ജിത്തിന്‍റെ രാജി.

Also Read : യുവ നടിയുടെ ലൈംഗികാരോപണം: 'എഎംഎംഎ' ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സിദ്ദിഖ് - Actor Siddique Resignation

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.