ETV Bharat / entertainment

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കർണിക' തീയറ്ററുകളിലേക്ക്; ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക്‌ പോസ്റ്റർ പുറത്ത് - Second Look Poster Of Karnika Movie

author img

By ETV Bharat Kerala Team

Published : Jun 8, 2024, 7:46 PM IST

ഏരീസ് ഗ്രൂപ്പിന്‍റെ നിർമാണത്തിൽ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം 'കർണിക'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

HORROR INVESTIGATION THRILLER KARNIKA  KARNIKA PRODUCED BY ARIES GROUP  ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കർണിക  സെക്കന്‍റ്‌ ലുക്ക്‌ പോസ്റ്റർ
KARNIKA MOVIE (ETV Bharat)

രീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം 'കർണിക'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. നിരവധി സിനിമാതാരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ പോസ്റ്റർ റിലീസ് ചെയ്‌തിട്ടുണ്ട്.

കവിത, സംവിധാനം, ചലച്ചിത്ര നിർമാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സർ സോഹൻ റോയ് ആണ് ചിത്രത്തിന്‍റെ പ്രോജക്‌ട്‌ ഡിസൈനർ. ഈ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമ ലോകത്തെ നിറ സാന്നിധ്യമായ ടി ജി രവിയും ഇതിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു.

ഈ സിനിമയിലൂടെ ആധവ് റാം എന്ന പുതുമുഖ നായകനെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയരായ ശ്രീകാന്ത് ശ്രീകുമാർ, ഗോകുൽ കെആർ, ഐശ്വര്യ വിലാസ് എന്നിങ്ങനെ ഒരുപിടി നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നു. ഒറ്റപ്പാലം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

ചിത്രത്തിന്‍റെ അണിയറയിൽ : ഡി ഒ പി: അശ്വന്ത് മോഹൻ, ബിജിഎം: പ്രദീപ് ടോം, ഗാനരചന: ധന്യ സ്റ്റീഫൻ, വിക്‌ടർ ജോസഫ്, അരുൺ വെൺപാല, പ്രോജക്‌ട്‌ മാനേജർ: ജോൺസൺ ഇരിങ്ങോൾ, ക്രിയേറ്റീവ് ഹെഡ്: ബിജു മജീദ്, ഫിനാൻസ് കൺട്രോളർ: സജീഷ് മേനോൻ, ആർട്ട്‌: രാകേഷ് നടുവിൽ, മേക്കപ്പ്: അർഷാദ് വർക്കല, കോസ്റ്റ്യൂംസ്: ഫെമിന ജബ്ബാർ, മറിയ കുമ്പളങ്ങി, ആക്ഷൻ: അഷ്റഫ് ഗുരുക്കൾ, പിആർഒ: എംകെ ഷെജിൻ.

ALSO READ: അയ്യപ്പനും കോശിയ്ക്കും ശേഷം വീണ്ടും പാട്ടുപാടി ബിജു മേനോന്‍; തലവനിലെ പുതിയ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.