ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോയ്ക്ക് ആതിഥേയത്വം വഹിച്ച് സൗദി അറേബ്യ. മൊറോക്കൻ ഡിസൈനറായ യാസ്‌മിൻ ഖാൻസായിയുടെ ഡിസൈനർ സ്വിം സ്യൂട്ടുകളാണ് ഷോയിൽ അണിനിരത്തിയത്. റെഡ് സീ ഫാഷൻ വീക്കിന്‍റെ ഭാഗമായി സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്‍റ് റെജിസ് റെഡ് സീ റിസോർട്ടിൽ വച്ചാണ് സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തിയത്.
ഒരു ദശാബ്‌ദത്തിന് മുൻപ് സ്‌ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്‌ത്രം ധരിക്കണമെന്ന് നിഷ്‌കർഷിച്ച, നിയമം തെറ്റിക്കുന്നവരെ അടിച്ചോടിക്കാൻ പൊലീസിനെ വിന്യസിച്ച നാട്ടിലാണ് ഇത്തരത്തിലൊരു മാറ്റം.
വെള്ളിയാഴ്‌ച നടന്ന ഷോയിൽ ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകൾ ധരിച്ച് മോഡലുകൾ ചുവടുവച്ചു. അറബ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സ്വിം സ്യൂട്ടുകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ഡിസൈനർ യാസ്‌മിൻ പറയുന്നു.
സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തുക എന്നത് ചരിത്രപരമാണെന്ന് ഇവിടെ എത്തിയപ്പോള്‍ മനസിലായി. ഇതാദ്യമായാണ് ഇവിടെ ഇത്തരത്തിലൊരു പരിപാടി നടക്കുന്നത്. അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ആദരമായി കരുതുന്നുവെന്നും ഫാഷൻ ഷോയ്ക്ക് ശേഷം അവര്‍ പ്രതികരിച്ചു.
ALSO READ: 'പൗട്ടിങ്' ചെയ്യാറുണ്ടോ ; പ്ലേഫുളും സോഫ്റ്റും സട്ടിലുമടക്കം രീതികളറിയാം