ETV Bharat / entertainment

'കാമറയ്‌ക്ക് പിന്നില്‍ കഠിനാധ്വാനം ചെയ്‌തയാളാണ് ഞാന്‍'; സിനിമ അരങ്ങേറ്റത്തെ കുറിച്ച് സന്തോഷ്‌ കീഴാറ്റൂര്‍ - Santhosh Keezhattoor Films

സിനിമ ലോകത്തേക്കുള്ള തന്‍റെ പ്രയാണത്തെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിച്ച് നടന്‍ സന്തോഷ്‌ കീഴാറ്റൂര്‍. സിനിമയിലെ ഏതെങ്കിലും മേഖലയില്‍ ജോലി ചെയ്യണമെന്നതായിരുന്നു ആദ്യ ലക്ഷ്യം. രാഷ്‌ട്രീയ ജീവിതത്തെ കുറിച്ചും താരം.

Santhosh Keezhattoor About His Life  സന്തോഷ്‌ കീഴാറ്റൂര്‍  Santhosh Keezhattoor Films  സന്തോഷ്‌ കീഴാറ്റൂര്‍ അഭിമുഖം
Santhosh Keezhattoor About His Life
author img

By ETV Bharat Kerala Team

Published : Feb 2, 2024, 10:10 PM IST

Updated : Feb 2, 2024, 10:16 PM IST

സന്തോഷ്‌ കീഴാറ്റൂര്‍ ഇടിവി ഭാരതിനോട്

എറണാകുളം : ഒരു സുപ്രഭാതത്തിൽ സിനിമയുടെ ഭാഗമായി മാറിയ ഒരാളല്ല താനെന്ന് സിനിമ താരം സന്തോഷ്‌ കീഴാറ്റൂര്‍. കാമറയ്‌ക്ക് പിന്നില്‍ നിരവധി കഠിനാധ്വാനം ചെയ്‌തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ആഗ്രഹങ്ങളുടെയും കഠിനാധ്വാനത്തിന്‍റെയും ഫലമാണ് ഇന്ന് സിനിമയിലെത്താന്‍ കാരണമെന്ന് താരം ഇടിവി ഭാരതിനോടുള്ള അഭിമുഖത്തില്‍ പറഞ്ഞു.

നാടക കലാകാരനായിരിക്കുമ്പോള്‍ സിനിമയിൽ എത്തിപ്പെടണം എന്ന മോഹം കലശലായിരുന്നു. എല്ലാവരുടെയും ആഗ്രഹം സിനിമയുടെ ഭാഗമാകണം എന്നാണല്ലോ. ഒരു നടൻ എന്നതിനേക്കാള്‍ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ ജോലി ചെയ്യണം എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം.

അഭിനയ മുഖത്തേക്കാൾ കൂടുതൽ കാമറയ്ക്ക് പിന്നിൽ ജോലി ചെയ്യാനായിരുന്നു ഉദ്ദേശം. നാടക നടനാണെങ്കില്‍ സിനിമ നടൻ എന്ന നിലയിൽ തനിക്ക് ശോഭിക്കാൻ ആകുമോ എന്ന സംശയവും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. ഒരു നടനെന്ന നിലയിൽ വിക്രമാദിത്യൻ എന്ന ചിത്രമായിരുന്നു ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്‌ഠ നേടാൻ കാരണമായത്.

ലാൽ ജോസ് എന്ന സംവിധായകൻ തന്നിൽ അർപ്പിച്ച വിശ്വാസത്തോട് എന്നും കടപ്പെട്ടിരിക്കുന്നു. പിന്നീട് അഭിനയ ജീവിതത്തിൽ സംഭവിച്ചതിന് സിനിമ മേഖലയിൽ നിലനിൽക്കുന്ന ചില ശാഠ്യങ്ങൾക്ക് വിധേയമായി എന്നുള്ളതാണ്. കാരക്‌ടര്‍ റോൾ ചെയ്യുന്ന നടൻ ഒരു ചിത്രത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ച് ശ്രദ്ധേയനായാല്‍ തുടർന്ന് അയാൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾക്ക് സമാന സ്വഭാവം സ്വാഭാവികമാണ്. അത്തരത്തിൽ കഥാപാത്രങ്ങൾ ടൈപ്പ് ചെയ്യുന്നുവെന്ന തോന്നൽ ഉണ്ടായാൽ രണ്ട് തീരുമാനങ്ങൾ എടുക്കാം.

സമാന സ്വഭാവമുള്ള കഥാപാത്രങ്ങൾ ആവർത്തനമായി ലഭിക്കുമ്പോൾ അവ ഉപേക്ഷിക്കാം. സിനിമയ്ക്ക് സന്തോഷ് കീഴാറ്റൂർ എന്ന നടനെ ആവശ്യമില്ല. അത് ഉൾക്കൊണ്ട് വരുന്ന കഥാപാത്രങ്ങളെ സധൈര്യം സ്വാഗതം ചെയ്യാം. സമാന കഥാപാത്ര സ്വഭാവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ആക്ഷേപിക്കുന്നവർ പലതും മനസിലാക്കാതെയാണ് സംസാരിക്കുന്നത്.

തേടിവരുന്ന കഥാപാത്രങ്ങളുടെ ഏകദേശം രൂപം മാത്രമാണ് ആദ്യം അറിയുവാൻ സാധിക്കുക. എഗ്രിമെന്‍റ് ഒപ്പിട്ട് സെറ്റിൽ എത്തുമ്പോഴായിരിക്കും തിരക്കഥയുടെ പൂർണരൂപം തന്നെ മനസിലാക്കുന്നത്. അപ്പോൾ പിന്നെ ലഭിച്ച കഥാപാത്രം മികച്ചതാക്കുക എന്നുള്ളത് മാത്രമാകും പ്രായോഗികം.

കഥാപാത്രങ്ങളിലെ ആവർത്തനവിരസതയുണ്ടെന്ന് പ്രേക്ഷകന് തോന്നിയാല്‍ പിന്നീട് വ്യക്തിഹത്യ തുടങ്ങുകയായി. വട്ടപ്പേരുകൾ ഉപയോഗിച്ച് വ്യക്തിഹത്യകൾ തുടരും. ആധുനിക കാലത്ത് ആർക്കും എന്തും പറയാം എന്നുള്ള സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നത് കൂടിയാണത്. അത്തരം വ്യക്തിഹത്യകളിൽ ഒരുപക്ഷേ വ്യക്തി രാഷ്ട്രീയത്തെയും ചിലർ കൂട്ടിക്കലർത്തുന്നു. എന്നെ അറിയുന്ന എല്ലാവർക്കും എന്‍റെ രാഷ്ട്രീയം എന്തെന്നുള്ളത് വ്യക്തമാണ്.

എന്‍റെ രാഷ്ട്രീയത്തെ മറച്ചുപിടിച്ച് ജീവിക്കേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല. ഉറച്ച ശബ്‌ദത്തിൽ എന്‍റെ രാഷ്ട്രീയ ബോധങ്ങൾ ഞാൻ വിളിച്ചു പറയും. സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അധിഷ്‌ഠിതമായി തികഞ്ഞ ഒരു കലാകാരനായി ജീവിക്കണം എന്നുള്ളത് തന്നെയാണ് എന്‍റെ ലക്ഷ്യം. എന്തിന്‍റെ പേരിലാണെങ്കിലും ഒരു വ്യക്തിയെ കളിയാക്കുന്നതിനോട് യോജിക്കാൻ കഴിയില്ല. എനിക്ക് നേരെ വീഴുന്ന ട്രോളുകളോട് ഞാൻ സൗമ്യഭാവത്തിലാണ് പലപ്പോഴും പെരുമാറാറുള്ളത്. ചിലതൊക്കെ ആസ്വദിക്കുന്നു. മറ്റു ചില ട്രോളുകൾ നേരത്തെ പറഞ്ഞതുപോലെ പൂർണമായ വ്യക്തിഹത്യയാണ്. ഒരു മനുഷ്യൻ എന്ന രീതിയിൽ അതൊരു പക്ഷേ മുറിവേൽപ്പിക്കും.

ഒരു കലാകാരന് തന്‍റെ രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിക്കാമോ എന്ന് ചോദ്യം ഉയരുകയാണ്. സമകാലീന രാഷ്ട്രീയം പരസ്‌പരം പോരടിക്കുന്നു എന്ന ധാരണയും മുൻനിർത്തി ഒരു കലാകാരൻ എന്ന നിലയിൽ വ്യക്തി രാഷ്ട്രീയം മറച്ചു പിടിക്കേണ്ടതില്ലേയെന്നും സന്തോഷ്‌ കീഴാറ്റൂര്‍ ചോദിച്ചു. കലാസൃഷ്‌ടികൾ ആസ്വദിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തിൽപ്പെടുന്ന ആൾക്കാർ മാത്രമല്ലല്ലോ...

സന്തോഷ് കീഴാറ്റൂർ ഈ ചോദ്യത്തിന് പ്രതികരിച്ചത് ഇപ്രകാരം, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അങ്ങനെയെങ്കിൽ കലാകാരന്മാർ വോട്ട് രേഖപ്പെടുത്തുന്നുണ്ടല്ലോ. എല്ലാ വ്യക്തികൾക്കും വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്. പക്ഷേ അത് പുറത്തേക്ക് പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം.

സ്വന്തം രാഷ്ട്രീയം പ്രകടിപ്പിക്കുന്നതും പ്രകടിപ്പിക്കാത്തതും വ്യക്തിസ്വാതന്ത്ര്യമാണ്. സ്വന്തം രാഷ്ട്രീയം ജീവിതത്തിൽ ഉൾക്കൊള്ളാത്ത ഒരാൾ ഒരു രാജ്യത്തോട് നീതിപുലർത്തുന്നില്ല. രാഷ്ട്രീയ ബോധമാണ് നമ്മുടെ സർക്കാരുകളെ പോലും തെരഞ്ഞെടുക്കുന്നത്. ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി തെറ്റ് ചെയ്യുകയാണെങ്കിൽ അത് വിളിച്ചു പറയാനുള്ള ധൈര്യവും എനിക്കുണ്ട്.

എന്‍റെ രാഷ്ട്രീയ വെളിച്ചം വീശലുകളിൽ ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെ വിമർശിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഒരു കലാകാരൻ ആകുന്നതിന് മുമ്പ് ഈ സമൂഹത്തിൽ ജീവിച്ച ഒരാളാണ് തന്നെയാണ് താൻ. സിനിമയിൽ ഞാനൊരു കഥാപാത്രം മാത്രമായാണ് മാറുന്നത്. വ്യക്തി മാറുന്നില്ല. വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാനുള്ള അവകാശം ആർക്കും ഇല്ലെന്നും സന്തോഷ്‌ കീഴാറ്റൂര്‍ പറഞ്ഞു.

Last Updated : Feb 2, 2024, 10:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.