ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത രുത്പ്രഭു വീണ്ടും മടങ്ങിവരുന്നു. ഹെൽത്ത് പോഡ്‌കാസ്റ്റുമായാണ് താരം ഇത്തവണ എത്തുന്നത്. "സിറ്റാഡൽ" ഇന്ത്യൻ പതിപ്പിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, കഴിഞ്ഞ ജൂലൈയിലാണ് സാമന്ത ജോലിയിൽ നിന്നും ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഇത്.
എന്നാലിപ്പോൾ തന്‍റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത. ശനിയാഴ്‌ചയാണ് 36 കാരിയായ താരം തന്‍റെ മടങ്ങി വരവ് അറിയിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോ പങ്കിട്ടത്. താൻ ജോലിയിലേക്ക് തിരിച്ചെത്തുകയാണ് എന്നാണ് താരം വീഡിയോയിൽ പറയുന്നത് (Samantha Talks about Facing 'Extremely Difficult Year' Before Myositis Diagnoses).
തന്‍റെ സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ്‌കാസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താന്‍ ഇത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെന്നും എന്നാല്‍ വളരെയധികം ഇഷ്‌ടപ്പെടുന്നുവെന്നും താരം പറഞ്ഞു. അടുത്ത ആഴ്‌ച പോഡ്‌കാസ്റ്റ് പുറത്തിറങ്ങുമെന്നും എല്ലാവര്‍ക്കും അത് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
2022-ൽ "യശോദ" എന്ന സിനിമയുടെ റിലീസിന് മുമ്പായി താരം തന്നെ മയോസിറ്റിസ് എന്ന തന്‍റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത തന്‍റെ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് മയോസിറ്റിസ് എന്ന രോഗം ചർച്ചയായത്. കുറച്ച് മാസങ്ങൾക്ക് മുൻപ് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയെന്നും രോഗമുക്തി നേടാൻ കുറച്ചധികം സമയമെടുക്കുമെന്നുമാണ് സാമന്ത പറഞ്ഞത്. പ്രിയതാരത്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെയാണ് മയോസിറ്റിസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാധകർ തിരഞ്ഞുതുടങ്ങിയത്.
ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്ന് സാമന്ത പറഞ്ഞു. ഒരു നടി എന്ന നിലയില്‍ പൂര്‍ണതയോടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സിനിമകളിലും സോഷ്യല്‍ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ആ പൂര്‍ണതയാണ് താനാഗ്രഹിക്കുന്നത്. എപ്പോഴും മികച്ചുനില്‍ക്കാനാണ് ശ്രമിച്ചതെന്നും സാമന്ത പറഞ്ഞു. മയോസിറ്റിസ് എന്ന രോഗം സമ്മാനിച്ച പാര്‍ശ്വഫലങ്ങളേക്കുറിച്ചും സാമന്ത തുറന്നുസംസാരിച്ചു. 'ചിലപ്പോള്‍ ശരീരം വല്ലാതെ തടിക്കും, മറ്റുചില ദിവസങ്ങളില്‍ ഒരുപാട് ക്ഷീണിക്കും. എന്‍റെ രൂപത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.' അവര്‍ പറഞ്ഞു. തന്‍റെ രോഗ പോരാട്ട ദിനങ്ങളെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് താരം.
രോഗനിർണയത്തിന് ഒരു വർഷത്തിന് ശേഷം തനിക്ക് ആശ്വാസവും ശാന്തതയും അനുഭവപ്പെട്ടതായി താരം പറയുന്നു. സാമന്ത വിശദീകരിച്ചു, "വളരെക്കാലമായി എനിക്ക് വിശ്രമവും, ശാന്തതയും അനുഭവപ്പെട്ടിട്ടില്ല. ഒടുവിൽ എനിക്ക് ശ്വസിക്കാൻ കഴിയുമെന്ന് തോന്നുന്നു. ഉറങ്ങാൻ കഴിയുന്നു. ഉണർന്ന് എന്‍റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നു. തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ സാമന്ത.