ETV Bharat / entertainment

മേജര്‍ മുകുന്ദിന്‍റെ ഇന്ദുവായി സായി പല്ലവി; 'അമരനിലെ' രസകരമായ ക്യാരക്‌ടര്‍ വീഡിയോ - Sai Pallavi As Indhu in Amaran Film - SAI PALLAVI AS INDHU IN AMARAN FILM

രാജ്‌കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അമരന്‍'. ദീപാവലി ചിത്രമായി 'അമരന്‍' തിയേറ്ററുകളില്‍ എത്തും. മലയാളിയായ ഇന്ദു റബേക്ക വര്‍ഗീസായാണ് സായി പല്ലവി ചിത്രത്തില്‍ എത്തുന്നത്.

SAI PALLAVI  BIOPIC MOVIE AMARAN  അമരന്‍ സിനിമ  സായി പല്ലവി
Sai Pallavi character video (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 27, 2024, 2:14 PM IST

ശിവകാര്‍ത്തികേയന്‍ - സായിപല്ലവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രമാണ് 'അമരന്‍'. രാജ്‌കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം. ബയോഗ്രാഫിക്കല്‍ വാര്‍ സിനിമയായ 'അമരനില്‍' മേജര്‍ മുകുന്ദ് വരദരാജായി ശിവകാര്‍ത്തികേയനും ഭാര്യയും മലയാളിയുമായ ഇന്ദു റബേക്ക വര്‍ഗീസുമായാണ് സായി പല്ലവി എത്തുന്നത്.

ഇപ്പോഴിതാ സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്‌ടര്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2015 ല്‍ റിപ്പബ്ലിക് പരേഡില്‍ മേജര്‍ മുകുന്ദിന് ആദരമര്‍പ്പിക്കുന്ന യഥാര്‍ത്ഥ ഇന്ദുവിന്‍റെ വീഡിയോ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ക്യാരക്‌ടര്‍ ഇന്‍ട്രോ വീഡിയോ പുറത്തുവിട്ടത്.

ഒക്ടോബര്‍ 31 ന് ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളില്‍ എത്തും. കമല്‍ഹാസന്‍റെ ആര്‍ കെ എഫ് ഐയും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അതിഥി വേഷത്തില്‍ കമല്‍ഹാസനും ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മേജര്‍ മുകുന്ദ് ആവാന്‍ കടുത്ത ശാരീരിക പരിശ്രമങ്ങള്‍ ശിവകാര്‍ത്തികേയന്‍ നടത്തിയിരുന്നു. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.

ഇത്തവണ ദീപാവലിക്ക് യുവതാരങ്ങളുടെ മത്സരമായിരിക്കും തിയേറ്ററുകളില്‍ കാഴ്‌ചവയ്ക്കുന്നത്. ജയം രവിയുടെ 'ബ്രദര്‍', ദുല്‍ഖര്‍ നായകനാകുന്ന 'ലക്കി ഭാസ്‌കര്‍', കവിന്‍ നായകനാകുന്ന 'ബ്ലഡി ബെഗ്ഗര്‍' എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

Also Read:മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും:'ഹൃദയപൂര്‍വ്വ'ത്തിന്‍റെ ചിത്രീകരണം പൂനെയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.