30-ാമത് ആനുവൽ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകൾ പ്രഖ്യാപിച്ചു (SAG Awards 2024). ലോസ് ഏഞ്ചൽസിലെ ഷ്റൈൻ ഓഡിറ്റോറിയം & എക്സ്പോ ഹാളിൽ വച്ച് നടന്ന ചടങ്ങിലാണ് ഈ വർഷത്തെ മികച്ച അഭിനയ പ്രതിഭകളെ ആദരിച്ചത്. അവാർഡ് ദാന ചടങ്ങിന്റെ തത്സമയ സംപ്രേഷണം ശനിയാഴ്ച (ഇന്ത്യയിൽ ഞായറാഴ്ച രാവിലെ) നെറ്റ്ഫ്ലിക്സിൽ തത്സമയം സംപ്രേഷണം ചെയ്തു.
അവതാരകരിൽ മെറിൽ സ്ട്രീപ്പ്, ആനി ഹാത്ത്വേ, എമിലി ബ്ലണ്ട്, ബില്ലി ഐലിഷ് എന്നിവരും ഉൾപ്പെടുന്നു. മൂന്ന് പ്രധാന വിഭാഗങ്ങളിലെ അവാർഡുകൾ ഓപ്പൺഹെയ്മർ (Oppenheimer) സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിന് കിലിയൻ മർഫിയും റോബർട്ട് ഡൗണി ജൂനിയറും പുരസ്കാരങ്ങൾ നേടി. കൂടാതെ, 'മോഷൻ പിക്ചറിലെ മികച്ച പ്രകടനം' (Outstanding Performance by a Cast in a Motion Picture) എന്ന വിഭാഗത്തിലും ചിത്രത്തിലെ അഭിനേതാക്കൾ അവാർഡിനർഹരായി.
2023ലെ ഡ്രാമ സീരിസുകളിൽ ഏറ്റവും മികച്ച പ്രകടനത്തിന് പെഡ്രോ പാസ്കൽ അവാർഡ് സ്വന്തമാക്കി. ദി ലാസ്റ്റ് ഓഫ് അസ് എന്ന സീരിസിലെ അഭിനയത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്.
SAG ലൈഫ് അച്ചീവ്മെൻ്റ് അവാർഡ്: ബാർബ്ര സ്ട്രീസാൻഡ്
മോഷൻ പിക്ചർ വിഭാഗങ്ങൾ
- മികച്ച നടൻ - കിലിയൻ മർഫി (ഓപ്പൺഹെയ്മർ)
- മികച്ച നടി - ലില്ലി ഗ്ലാഡ്സ്റ്റോൺ (കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ)
- മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ഓപ്പൺഹെയ്മർ)
- മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് (ദി ഹോൾഡോവേഴ്സ്)
- ചലചിത്രത്തിലെ അഭിനേതാക്കളുടെ മികച്ച പ്രകടനം - ഓപ്പൺഹെയ്മർ
ടെലിവിഷൻ വിഭാഗങ്ങൾ
- മികച്ച നടൻ - സ്റ്റീവൻ യോൻ (ബീഫ്)
- മികച്ച നടി - അലി വോങ് (ബീഫ്)
- ഡ്രാമ സീരിസിലെ മികച്ച നടൻ - പെഡ്രോ പാസ്കൽ (ദി ലാസ്റ്റ് ഓഫ് അസ്)
- ഡ്രാമ സീരിസിലെ മികച്ച നടി - എലിസബത്ത് ഡെബിക്കി (ദി ക്രൗൺ)
- കോമഡി സീരിസിലെ മികച്ച നടൻ - ജെറമി അലൻ വൈറ്റ് (ദി ബിയർ)
- കോമഡി സീരിസിലെ മികച്ച നടി - അയോ എഡെബിരി (ദി ബിയർ)
- മികച്ച പ്രകടനം കാഴ്ചവച്ച ഡ്രാമ സീരിസ് - സക്സെഷൻ
- മികച്ച പ്രകടനം കാഴ്ചവച്ച കോമഡി സീരിസ് - ദി ബിയർ
സ്റ്റണ്ട് എൻസെംബിൾ ബഹുമതികൾ
- മോഷൻ പിക്ചറിലെ മികച്ച ആക്ഷൻ പെർഫോമൻസ് - മിഷൻ ഇംപോസിബിൾ- ഡെഡ് റെക്കണിങ് പാർട്ട് വൺ
- ടെലിവിഷൻ പരമ്പരയിലെ മികച്ച ആക്ഷൻ പെർഫോമൻസ് - ദി ലാസ്റ്റ് ഓഫ് അസ്