ETV Bharat / entertainment

റുഷിൻ ഷാജി കൈലാസിനൊപ്പം അബു സലിം; 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' വരുന്നു - Gangs of SukumaraKurup release

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ഉടൻ പ്രേക്ഷകരിലേക്ക്

RUSHIN SHAJI KAILAS DEBUT  SHEBI CHAUGHAT NEW MOVIE  MALAYALAM NEW RELEASES  RUSHIN SHAJI KAILAS WITH ABU SALIM
GANGS OF SUKUMARAKURUP
author img

By ETV Bharat Kerala Team

Published : May 1, 2024, 1:18 PM IST

സംവിധായകൻ ഷാജി കൈലാസിന്‍റെയും നടി ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണ് 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'. ഷെബി ചൗഘട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് ഒരുക്കുന്ന 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി'ന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ സിനിമ നിർമിക്കുന്നത്. ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഇവർ നിർമിക്കുന്ന സിനിമയാണിത്. അബു സലീമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സിനിമയിൽ ടൈറ്റിൽ കഥാപാത്രമായ സുകുമാര കുറുപ്പിനെ അവതരിപ്പിക്കുന്നത്.

ഗുണ്ടാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച സുകുമാരക്കുറുപ്പ് യുവാക്കളായ മുജീബ്, പ്രേമൻ, ഹരി, പോട്ടർ എന്നിവരുമൊത്ത് ഒരു കോഫി ഷോപ്പ് ആരംഭിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രം ദൃശ്യവത്‌കരിക്കുന്നത്. ഈ സംഘം അറിയപ്പെടുന്നത് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നാണ്. ഇതിനിടെ കുറുപ്പിന്‍റെയും കൂട്ടാളികളുടെയും ജീവിതത്തിൽ ചില പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുകയും അവർ ഇതിന് പരിഹാരം കാണുന്നതുമെല്ലാമാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രം അവതരിപ്പിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്ന ഒരു ഫൺ ത്രില്ലർ മൂവി ആയിരിക്കും 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ജോണി ആന്‍റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്‌ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകൻ ഷെബി ചൗഘട്ടിന്‍റേതാണ് ഈ സിനിമയുടെ കഥയും. വി ആർ ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം പകർന്നത് മെജോ ജോസഫാണ്. വിനീത് ശ്രീനിവാസൻ, അഫ്‌സൽ, മുരളീകൃഷ്‌ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രജീഷ് രാമൻ ഛായാഗ്രാഹകനായ ഈ സിനിമയുടെ എഡിറ്റർ സുജിത് സഹദേവാണ്.

ആക്ഷൻ കോറിയോഗ്രാഫർ - റൺ രവി, കലാസംവിധാനം - സാബുറാം, മേക്കപ്പ് - സന്തോഷ് വെൺപകൽ, കോസ്റ്റ്യൂംസ് - ബ്യൂസി ബേബി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - കൃഷ്‌ണകുമാർ, പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ എസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ഹരി കാട്ടാക്കട, ഫോട്ടോ - അജീഷ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: 'ബോഡി ഷെയിം ചെയ്‌ത് വേദനിപ്പിക്കരുത്': രോഗബാധിതയെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.