ETV Bharat / entertainment

'റൂട്ട് നമ്പർ 17' കേരളത്തിൽ റിലീസിനെത്തി; വിശേഷങ്ങളുമായി അണിയറക്കാർ

'റൂട്ട് നമ്പർ 17' വിശേഷങ്ങളുമായി സംവിധായകൻ അഭിലാഷ് ജി ദേവൻ, നിർമാതാവ് ഡോ. അമർ രാമചന്ദ്രൻ, അഭിനേതാക്കളായ അഖിൽ പ്രഭാകർ, അഞ്ജു പാണ്ഡ്യ എന്നിവർ ഇടിവി ഭാരതിനൊപ്പം

Route No 17 movie crew interview  Route No 17 released in Kerala  റൂട്ട് നമ്പർ 17  തമിഴ് സിനിമ റൂട്ട് നമ്പർ 17 റിലീസ്
Route No 17
author img

By ETV Bharat Kerala Team

Published : Jan 29, 2024, 1:30 PM IST

'റൂട്ട് നമ്പർ 17' വിശേഷങ്ങളുമായി അണിയറ പ്രവർത്തകർ

അഭിലാഷ് ജി ദേവൻ സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'റൂട്ട് നമ്പർ 17' കേരളത്തിൽ റിലീസിന് എത്തി (Tamil Movie Route No 17 released in Kerala). തമിഴ്‌നാട്ടിൽ ഇതിനോടകം റിലീസ് ചെയ്‌ത്, മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയാണ് കേരളത്തിലും ചിത്രം പ്രദർശനത്തിന് എത്തിയത്. ഈ വേളയിൽ ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. സംവിധായകൻ അഭിലാഷ് ജി ദേവൻ, നിർമാതാവ് ഡോ. അമർ രാമചന്ദ്രൻ, അഭിനേതാക്കളായ അഖിൽ പ്രഭാകർ, അഞ്ജു പാണ്ഡ്യ എന്നിവർ ഇടിവി ഭാരതിനോട് മനസുതുറന്നു (Route No 17 movie crew).

മലയാളികളാണ് ഇരുവരും. ഒരു ത്രില്ലർ ജോണറിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് 'റൂട്ട് നമ്പർ 17' ഒരുക്കിയിരിക്കുന്നതെന്ന് ഇവർ പറയുന്നു. പഠിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ ആയതിനാലാണ് ആദ്യ ചിത്രം തമിഴിൽ ഒരുക്കിയതെന്ന് സംവിധായകൻ അഭിലാഷ് പറഞ്ഞു. നിർമ്മാതാവ് ഡോ. അമറുമായുള്ള സൗഹൃദമാണ് ചിത്രം ഒരുങ്ങാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ജിത്തൻ രമേഷ് ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർഗുഡ് ഫിലിംസ് ഉടമ ആർ ബി ചൗധരിയുടെ മകനാണ് ജിത്തൻ രമേഷ്. മലയാളികൾക്ക് ഏറെ സുപരിചിതമായ 'എം80 മൂസ' എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഞ്ജു പാണ്ഡ്യയാണ് നായിക വേഷത്തിൽ എത്തുന്നത്. ഹരീഷ് പേരടി, തമിഴ് നടൻ മദൻ കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം വലിയ നഷ്‌ടം ഉണ്ടാകാതെ, ചിത്രം റിലീസ് ചെയ്‌ത് ഒടിടിയിലേക്ക് നൽകാനായിരുന്നു നിർമ്മാതാവ് ആദ്യം ചിന്തിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ട ശേഷം തമിഴിലെ പല പ്രഗത്ഭരായ സംവിധായകരും നിർമ്മാതാക്കളും ചിത്രം തിയേറ്ററുകളിൽ വൈഡായി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിൽ നിർമാതാവ് ഡോ. അമർ രാമചന്ദ്രൻ അഭിനയിക്കുന്നുമുണ്ട്.

ഒരു പൊലീസ് ഓഫിസറുടെ വേഷമാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. അച്ചൻകോവിൽ ഭാഗത്തായിരുന്നു ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. കാട്ടാന ശല്യം പലപ്പോഴും വിലങ്ങ് തടി ആയെന്ന് ഇവർ പറയുന്നു. അതിനുപുറമേ ചിത്രീകരണത്തിന് ഇടയിലെ നാട്ടുകാരുടെ ചില 'തമാശകളും' ഇരുവരും ഓർത്തെടുത്തു.

ഉത്സവകാലത്ത് നാട്ടിലെത്തുന്ന പ്രവാസികളായ ചിലർ കഴിഞ്ഞ അവധിക്കാലത്ത് നാടൻ മദ്യം കുഴിച്ചിട്ട സ്ഥലത്തായിരുന്നു ചിത്രത്തിന്‍റെ സെറ്റുകൾ ഒരുങ്ങിയത്. ഈ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ ഉടമസ്ഥർ എത്തിയിരുന്നെന്നും ഇവർ സെറ്റിലെ സ്ഥിരം സന്ദർശകരായി മാറിയെന്നും സംവിധായകനും നിർമാതാവും പറഞ്ഞു. ഒടുവിൽ നായകൻ ജിത്തൻ രമേഷ് ആണ് നാട്ടുകാരെ അനുനയിപ്പിച്ചത്.

വളരെയധികം പ്രതിസന്ധികൾ നേരിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി, തിയേറ്ററുകളിലേക്ക് എത്തിയതെന്നും ഇവർ വ്യക്തമാക്കി. മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് 'റൂട്ട് നമ്പർ 17' നേടുന്നത്. മലയാളി നടൻ അഖിൽ പ്രഭാകറും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിലെ ഗുഹയിൽ നിന്നുമുള്ള രംഗങ്ങൾ വളരെയധികം ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചതെന്ന് അഖിൽ പ്രഭാകർ ഇടിവി ഭാരതിനോട് വ്യക്തമാക്കി. ഗുഹയുടെ സെറ്റിനുള്ളിൽ 50 ഡിഗ്രി വരെ താപനില ഉണ്ടായിരുന്നു എന്നും അഖിൽ പറഞ്ഞു.

'അഞ്ജു പാണ്ഡ്യാടത്ത്' എന്നാണ് തന്‍റെ യഥാർഥ പേരെന്നും തമിഴിലേക്ക് എത്തിയപ്പോഴാണ് അത് 'അഞ്ജു പാണ്ഡ്യ'യായി മാറിയതെന്നും നായിക വ്യക്തമാക്കി. മലയാളത്തിൽ ഇതുവരെ ഏഴോളം സിനിമകൾ ചെയ്‌ത അഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് 'റൂട്ട് നമ്പർ 17'.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.