ETV Bharat / entertainment

തോക്കെടുത്ത് കാഞ്ചി വലിച്ച് ദര്‍ശന രാജേന്ദ്രന്‍; പോസ്‌റ്റര്‍ വൈറല്‍ - RIFLE CLUB CHARACTER POSTER

കയ്യില്‍ വലിയൊരു തോക്കുമായി ആരെയോ ലക്ഷ്യമാക്കി കാഞ്ചി വലിക്കുന്ന ദര്‍ശന രാജേന്ദ്രന്‍. ദര്‍ശനയുടെ ഈ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'റൈഫിൾ ക്ലബി'ലെ ദർശന രാജേന്ദ്രന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

RIFLE CLUB  DARSHANA RAJENDRAN CHARACTER POSTER  ദർശന രാജേന്ദ്രൻ പോസ്‌റ്റര്‍  റൈഫിൾ ക്ലബ്
Rifle Club character poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 29, 2024, 5:29 PM IST

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റൈഫിൾ ക്ലബ്'. 'റൈഫിൾ ക്ലബി'ന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്ന കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കയ്യില്‍ വലിയൊരു തോക്കുമായി ആരെയോ ലക്ഷ്യമാക്കി കാഞ്ചി വലിക്കുന്ന ദര്‍ശന രാജേന്ദ്രനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ദര്‍ശന രാജേന്ദ്രന്‍, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റൈഫിൾ ക്ലബ്'. 'റൈഫിൾ ക്ലബി'ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡ് താരം അനുരാഗ് കശ്യപ്.

ആഷിഖ് അബു തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ്, ടോണി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ഡിസംബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

ഹനുമാൻ കൈന്‍ഡ്, സുരഭി ലക്ഷ്‌മി, സുരേഷ് കൃഷ്‌ണ, വിജയരാഘവൻ, വിനീത് കുമാർ, സെന്ന ഹെഡ്‌ഗെ, നതേഷ് ഹെഡ്ഗെ, റംസാൻ മുഹമ്മദ്, നവനി, ഉണ്ണിമായ, പൊന്നമ്മ ബാബു, വിഷ്‌ണു അഗസ്ത്യ, നിയാസ് മുസലിയാർ, പരിമൾ ഷായിസ്, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, ബിപിൻ പെരുമ്പള്ളി, സജീവൻ, ഇന്ത്യൻ, മിലൻ, വൈശാഖ്, ചിലമ്പൻ, ആലീസ്, ഭാനുമതി, ഉണ്ണി മുട്ടം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ദിലീഷ് നായർ, ശ്യാം പുഷ്‌കരൻ, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വിനായക്‌ ശശികുമാറിന്‍റെ ഗാന രചനയില്‍ റെക്‌സ്‌ വിജയൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. വി സാജൻ ആണ് ചിത്രസംയോജനം നിര്‍വ്വഹിക്കുക.

മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, സ്‌റ്റണ്ട് - സുപ്രീം സുന്ദർ, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറക്കാട്ടിരി,സ്‌റ്റില്‍സ് - റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ഹനുമാൻകൈൻഡ് പെട്ടു.. ആഴ്‌സണൽ എഫ്‌സിയുടെ കളിയുണ്ട്, റൈഫിൾ ക്ലബ്ബ് ലൊക്കേഷനിൽ റെയിഞ്ച് ഇല്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.