ഹൈദരാബാദ് : സഞ്ജയ് ലീല ബൻസാലിയുടെ ഹീരമണ്ഡി: ദി ഡയമണ്ട് ബസാർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങുകയാണ് നടി റിച്ച ഛദ്ദ. നെറ്റ്ഫ്ലിക്സ് സീരീസിൽ നവാബിൻ്റെ സ്നേഹം കാംക്ഷിക്കുന്ന നിരാശയും മദ്യപാനിയുമായ ലജ്ജോ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ നടി തുറന്നുപറയുകയും ചെയ്‌തു.
"സ്ത്രീകൾ പരിപോഷകരാകണം" എന്ന നോറ ഫത്തേഹിയുടെ സമീപകാല പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ്, താരം ഈ വിഷയത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ചത്. സ്ത്രീകൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്താണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്ന് നടി വ്യക്തമാക്കി.
"ഫെമിനിസത്തിൻ്റെ ഗുണങ്ങൾ അംഗീകരിക്കുകയും അതേസമയം ഒരു ഫെമിനിസ്റ്റ് ആകുന്നതിനെ നിഷേധിക്കുകയും ചെയ്യുന്നു എന്നതാണ് ഫെമിനിസത്തിൻ്റെ മനോഹരമായ വശം" എന്ന് റിച്ച അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ വീടിനുപുറത്ത് ജോലി ചെയ്യണമെന്നും, ഏത് വസ്ത്രം ധരിക്കാനും അവർ തെരഞ്ഞെടുക്കുന്നിടത്ത് ജോലി ചെയ്യാനുമുള്ള അവകാശം വേണമെന്നതും നമുക്ക് മുന്നേ വന്നവർ എടുത്ത തീരുമാനങ്ങളാണ്. എന്നാല്‍ 60-കളുടെ അവസാനത്തിൽ നടന്ന ബ്രാ ബേർണിങ് പ്രതിഷേധം കണ്ട് ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്.
ഒരു സിംഹം ഒരു കുഞ്ഞിൻ്റെ ജനനത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുളളത് കാണുവാൻ നാം പ്രകൃതിയെ നിരീക്ഷിക്കേണ്ടതുണ്ട്. പ്രകൃതി തന്നെ അതിലൊക്കെ ഉദാഹരണം നൽകിയിട്ടുണ്ട്. "എല്ലാ പ്രവർത്തനങ്ങളും നിർവചിക്കപ്പെട്ടിരിക്കുന്നത് ഒരു കുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവരാനുള്ള കടമ പങ്കിടുന്ന ആളുകൾ എന്ന നിലയിലാണ്, ലിംഗപരമായ വേർതിരിവുകൾ എന്ന നിലയിലല്ല. സ്ത്രീകൾ ഇങ്ങനെയായിരിക്കണം അങ്ങനെയായിരിക്കണം എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല” - റിച്ച കൂട്ടിച്ചേർത്തു.
"ഫെമിനിസത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. വാസ്തവത്തിൽ, ഫെമിനിസം നമ്മുടെ സമൂഹത്തെ പൂർണമായും താറുമാറാക്കിയെന്ന് ഞാൻ കരുതുന്നു.ഇപ്പോൾ ഒരുപാട് പുരുഷന്മാരും ഫെമിനിസം യുഗത്താൽ മനസ്സ് മാറിയിട്ടുണ്ട്. ഒരു പുരുഷൻ കൂടുതൽ ദാതാവായും സംരക്ഷകനായും പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, സ്ത്രീകൾക്ക് കൂടുതൽ പരിപോഷകരാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും''. ഒരു പോഡ്‌കാസ്റ്റിൽ നോറ ഫത്തേഹി ഇങ്ങനെ അഭിപ്രായപ്പെടുകയായിരുന്നു. ഇതേക്കുറിച്ചാണ് റിച്ച പ്രതികരിച്ചത്.