ETV Bharat / entertainment

'സ്‌ത്രീകളെ ആക്രമിച്ചു'; മുംബൈയിൽ രവീണ ടണ്ടന് നേരെ കയ്യേറ്റശ്രമം - Raveena Tandon Attacked - RAVEENA TANDON ATTACKED

ആക്രമണം രവീണ സഞ്ചരിച്ച വാഹനം റോഡിലൂടെ നടക്കുകയായിരുന്ന മൂന്നുപേരെ ഇടിച്ചുവെന്ന് ആരോപിച്ച്.

രവീണ ടണ്ടന് നേരെ കയ്യേറ്റശ്രമം  നടി രവീണ ടണ്ടൻ  RAVEENA TANDON ASSAULTED  RAVEENA TANDON CAR HIT
Raveena Tandon (ANI Photo)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 8:02 PM IST

ബോളിവുഡ് നടി രവീണ ടണ്ടന് നേരെ കയ്യേറ്റശ്രമം. ശനിയാഴ്‌ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. ഒരു കൂട്ടം സ്‌ത്രീകളാണ് ആക്രമിച്ചതായി ആരോപിച്ച് നടിക്ക് നേരെ തിരിഞ്ഞത്.

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രവീണ സഞ്ചരിച്ച വാഹനം റോഡിലൂടെ നടക്കുകയായിരുന്ന മൂന്നുപേരെ ഇടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്ന രവീണ ടണ്ടനെ വീഡിയോയിൽ കാണാം. തന്നെ തല്ലരുതെന്ന് നടി അഭ്യർഥിക്കുന്നുണ്ട്. എന്നാല്‍ രവീണ ആക്രമിച്ചു എന്നാരോപിച്ച് മൂക്കിൽ നിന്ന് രക്തം വരുന്നതായി സ്‌ത്രീകളിൽ ഒരാൾ പറയുന്നതും വീഡിയോയിൽ കാണാം.

സംഭവം റെക്കോർഡ് ചെയ്യരുതെന്ന് നടി സമീപത്തുള്ളവരോട് അപേക്ഷിക്കുന്നതും തന്നെ തള്ളുകയോ തല്ലുകയോ ചെയ്യരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. എന്നാൽ ആൾക്കൂട്ടത്തിലെ ചിലർ അവരെ അടിക്കാൻ പറയുന്നതും കേൾക്കാം. നടി രവീണ ടണ്ടന്‍റെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റതായി അവകാശപ്പെടുന്ന ഇവരുടെ ബന്ധുവിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

തന്‍റെ അമ്മയെ നടിയുടെ കാർ ഇടിച്ചെന്നും തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇയാൾ പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌തപ്പോൾ ആക്രമിക്കുകയായിരുന്നു എന്നും ഇദ്ദേഹം വ്യക്തമാക്കി. തൻ്റെ ഡ്രൈവറെ പ്രതിരോധിക്കാൻ നടി വാഹനത്തിൽ നിന്നിറങ്ങിയെന്നും അവർ അപ്പോൾ മദ്യലഹരിയിൽ ആയിരുന്നെന്നും ഇദ്ദേഹം പറയുന്നു.

ഖര്‍ പൊലീസ് സ്റ്റേഷനില്‍ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ നാല് മണിക്കൂര്‍ കാത്തുനിര്‍ത്തിച്ചെന്നും പരാതി ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. പ്രശ്‌നം സ്റ്റേഷന് പുറത്തുവച്ചുതന്നെ പരിഹരിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും നീതി വേണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ കാർ ആരെയും ഇടിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

ALSO READ: 'സെക്‌സ് എജ്യുക്കേഷൻ' മുതൽ 'ഖുഫിയ' വരെ; പ്രൈഡ് മന്ത് ആഘോഷിക്കാം ഈ നെറ്റ്‌ഫ്ലിക്‌സ് ചിത്രങ്ങൾക്കൊപ്പം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.