ETV Bharat / entertainment

പുഷ്‌പ 2; പ്രേക്ഷകര്‍ക്കായി നിരവധി സംഭവങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് രശ്‌മിക മന്ദാന - രശ്‌മിക മന്ദാന

ടോക്കിയോയിൽ നടന്ന ക്രഞ്ചിറോൾ ആനിം അവാർഡിൽ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ താരം ഒരു വെബ്‌ലോയിഡിന് നൽകിയ അഭിമുഖത്തിലാണ് പുഷ്‌പ 2-ന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

Rashmika Mandanna  Pushpa 2  പുഷ്‌പ 2  രശ്‌മിക മന്ദാന  അല്ലു അര്‍ജുന്‍
Rashmika Reveals Pushpa 2 Has 'lots More', Reunion with Allu Arjun Felt like 'Party Time
author img

By ETV Bharat Kerala Team

Published : Mar 2, 2024, 6:37 PM IST

ഹൈദരാബാദ് : സൂപ്പര്‍ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം ആരാധകര്‍ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്‌പ 2. പുഷ്‌പ 2 വിലെ തന്‍റെ വേഷത്തെ കുറിച്ചും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയിൽ പ്രവർത്തിക്കുന്നതിലെ വെല്ലുവിളികളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക രശ്‌മിക മന്ദാന.

ജപ്പാനിലെ ഒരു വെബ്‌ലോയിഡിന് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് രശ്‌മിക പുഷ്‌പ 2: ദ റൂൾ എന്ന ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചും അഭിനേതാക്കളും അണിയറ പ്രവർത്തകരുമായി വീണ്ടും ഒന്നിക്കുന്നതിന്‍റെ ആവേശത്തെ കുറിച്ചും പറഞ്ഞത്.

ടോക്കിയോയിൽ നടന്ന ക്രഞ്ചിറോൾ ആനിം അവാർഡിൽ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയതാണ് താരം. ഈ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് രശ്‌മിക. ജപ്പാനിലേക്കുള്ള യാത്രക്കായി മുംബൈ വിമാനത്താവളത്തിലെത്തിയ താരത്തിന്‍റെ ചിത്രങ്ങളും വയറലായിരുന്നു.

പുഷ്‌പയില്‍ തന്‍റെ കഥാപാത്രമായ ശ്രീവല്ലി ഇപ്പോൾ പുഷ്‌പയുടെ ഭാര്യയാണെന്ന് രശ്‌മിക വെളിപ്പെടുത്തി. പ്രേക്ഷകര്‍ക്കായി നിരവധി ചേരുവകള്‍ ചേര്‍ത്താണ് പടം ഒരുങ്ങുന്നതെന്നും താരം പറഞ്ഞു.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അല്ലു അർജുനും ടീമിനുമൊപ്പം തിരിച്ചെത്തുമ്പോള്‍ ഒരു നീണ്ട യാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന അനുഭൂതിയാണെന്നും രശ്‌മിക പറഞ്ഞു.

ആര്യ,ആര്യ 2,പുഷ്‌പ എന്നീ ഹിറ്റ് സിനിമകള്‍ ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പുഷ്‌പ 2. അല്ലു അർജുൻ, രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ, ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, എന്നിവരുൾപ്പടെ മികച്ച താര നിരയാണ് ചിത്രത്തിലുള്ളത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ദേശീയ അവാർഡ് ജേതാവ് ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. 2024 ഓഗസ്റ്റ് 15 ന് ആകും ചിത്രം റിലീസ് ചെയ്യുക.

Also Read : ആരാധകർക്കിടയിലെ ചർച്ചാവിഷയമായി നയൻതാരയുടെ പോസ്‌റ്റുകൾ ; താരം വിഘ്നേഷ് ശിവനെ അൺഫോളോ ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.