ETV Bharat / entertainment

പൂവ് സമ്മാനിച്ച് ആരാധകൻ, ഒപ്പം നിന്ന് ഫോട്ടോയെടുത്ത് രശ്‌മിക; വൈറലായി വീഡിയോ - രശ്‌മിക മന്ദാന

രശ്‌മികയ്‌ക്ക് ആരാധകൻ പൂ സമ്മാനിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Rashmika Mandanna  Rashmika Mandanna Fans  No Filter Neha  രശ്‌മിക മന്ദാന  രശ്‌മിക മന്ദാന ആരാധകൻ
Rashmika Mandanna Accepts Rose from a Fan boy
author img

By ETV Bharat Kerala Team

Published : Feb 17, 2024, 4:39 PM IST

രാധകരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന തെന്നിന്ത്യൻ താരമാണ് രശ്‌മിക മന്ദാന (Rashmika Mandanna). താരവും ആരാധകനും തമ്മിലുള്ള ഒരു 'മൊമന്‍റാണ്' ഇപ്പോൾ സൈബറിടങ്ങളിൽ വൈറലായിരിക്കുന്നത്. ആരാധകൻ നീട്ടിയ റോസാപ്പൂ താരം സ്‌നേഹപൂർവം സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത് (Rashmika Mandanna Fan Boy).

നേഹ ധൂപിയയുടെ (Neha Dhupia) ചാറ്റ് ഷോയായ നോ ഫിൽട്ടർ നേഹയുടെ (No Filter Neha) ചിത്രീകരണത്തിന് മുംബൈയിൽ എത്തിയപ്പോഴാണ് സംഭവം. പാപ്പരാസികൾ താരത്തിന്‍റെ ഫോട്ടോ പകർത്തുന്നതിനിടെയാണ് ആരാധകൻ അപ്രതീക്ഷിതമായി രശ്‌മികയ്‌ക്ക് പൂവ് സമ്മാനിച്ചത്. താരം പുഞ്ചിരിയോടെ തന്നെ അത് സ്വീകരിക്കുകയും ആരാധകനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്‌തു.

ദൃശ്യങ്ങൾ അതിവേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി. രശ്‌മികയുടെ എളിമയുള്ള പെരുമാറ്റത്തെ പ്രശംസിച്ച് നെറ്റിസൺസ് രംഗത്തെത്തി. ലാളിത്യം നിറഞ്ഞ പെരുമാറ്റം, വിനയം നിറഞ്ഞ പെരുമാറ്റം എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് താഴെ വന്ന കമന്‍റുകൾ.

അനിമൽ (Animal) എന്ന ബോളിവുഡ് ചിത്രമാണ് രശ്‌മികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിക്കി കൗശലിനൊപ്പം (Vicky Kaushal) ഛാവ എന്ന പീരിയഡ് ഡ്രാമയുടെ ചിത്രീകരണം അടുത്തിടെ രശ്‌മിക പൂർത്തിയാക്കി. നിലവിൽ, പുഷ്‌പ: ദി റൂളിന്‍റെ (Pushpa: The Rule) ചിത്രീകരണ തിരക്കുകളിലാണ് താരം. ദ ഗേൾഫ്രണ്ട് (The Girlfriend), റെയിൻബോ (Rainbow) എന്നീ തെലുങ്ക് ചിത്രങ്ങളും താരത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നു.

Also read: 'കാൻഡിഡ്‌ലി പോസിങ്'; പുഷ്‌പ 2 സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രശ്‌മിക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.