ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപികരിച്ച സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍ററിന്‍റെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി നടി രശ്‌മിക മന്ദാനയെ നിയമിച്ചു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍ററിന്‍റെതാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള സംവിധാനാമാണിത്.
സൈബര്‍ ലോകത്തെ ഭീഷണികളെ കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്‌മിക നേതൃത്വം നല്‍കും. വീഡിയോ സന്ദേശത്തിലൂടെയാണ് പുതിയ ചുമതല സംബന്ധിച്ച് നടി വെളിപ്പെടുത്തിയത്.
നമുക്കും നമ്മുടെ ഭാവി തലമുറയ്‌ക്കും വേണ്ടം സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിന് വേണ്ടി ഒന്നിക്കാം. എന്ന വാചകത്തോടെയാണ് രശ്‌മിക വീഡിയോ ഏവര്‍ക്കുമായി പങ്കുവച്ചത്. സൈബര്‍ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്‌ടിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാവാതെ പരമാവധി പേരെ രക്ഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബ്രാന്‍ഡ് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതെന്ന് രശ്‌മിക പറഞ്ഞു.
സ്വന്തം അനുഭവങ്ങള്‍ പുതിയ ചുമതല ഏറ്റെടുക്കുന്നതിന് കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രശ്‌മികയുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും കുറ്റക്കാരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. നടി ഇക്കാര്യം കൂടി ചൂണ്ടികാട്ടിയാണ് പുതിയ ചുമതല ഏറ്റെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"സൈബർ കുറ്റകൃത്യങ്ങൾ ലോകമെമ്പാടുമുള്ള വ്യക്തികളെയും ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും ബാധിക്കുന്ന അപകടകരവും വ്യാപകവുമായ ഭീഷണിയാണ്. ഇത് നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ, ഈ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പോസിറ്റീവ് മാറ്റത്തിന് സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഈ ഭീഷണികളെ ചെറുക്കുന്നതിനും നമ്മുടെ ഡിജിറ്റൽ ഇടങ്ങൾ സംരക്ഷിക്കുന്നതിനും നമ്മൾ ഒന്നിക്കേണ്ടത് നിർണായകമാണ്,” രശ്‌മിക വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.