തമിഴ്‌നടന്‍ സൂര്യയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് രമേഷ് ചെന്നിത്തല സൂര്യയെ കണ്ടുമുട്ടിയത്. സൂര്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ രമേഷ് ചെന്നിത്തല തന്‍റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചു.
"ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്‍റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്‌ക്കാന്‍, സൂര്യയോടുള്ള ഇഷ്‌ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവച്ചു". ചെന്നിത്തല കുറിച്ചു. രമേഷ് ചെന്നിത്തലയുടെ പോസ്‌റ്റിന് കീഴില്‍ നിരവധി ലൈക്കുകളും കമന്‍റുകളുമാണ് ലഭിച്ചത്. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ സൂപ്പര്‍ സ്‌റ്റാറും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്‌റ്റാറും കണ്ടുമുട്ടി എന്നാണ് ആരാധകരുടെ കമന്‍റ്.
'കങ്കുവ' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കള്‍ക്കായാണ് സൂര്യ ഡല്‍ഹിയില്‍ എത്തിയത്. ചിത്രം നവംബര്‍ 14 ന് തിയേറ്ററുകളിലെത്തും. രണ്ട് ഗെറ്റപ്പിലാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആദി നാരായണനും മദന്‍ ഗാര്‍ഗിയുടെ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ട്. ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. 350 കോടി രൂപ ബഡ്‌ജറ്റില്‍ ഒരുക്കുന്ന ചിത്രമാണ് 'കങ്കുവ'. ആഗോളതലത്തില്‍ 38 ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഈ വമ്പന്‍ ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവിസ് ബാനര്‍ ആണ്.
ചിത്രത്തിന്‍റെ ലിറിക്കല്‍ യോലോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വലിയ സ്വീകാര്യതായാണ് ഗാനത്തിന് ലഭിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം, മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് രചിച്ചത്. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം പുറത്ത് വന്നിട്ടുള്ള, ഈ ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ, പോസ്റ്ററുകൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയത്.
Also Read:സൂര്യ- ശിവ ചിത്രം 'കങ്കുവ'യിലെ 'യോലോ' ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്