ETV Bharat / entertainment

തലൈവര്‍ വേട്ട തുടങ്ങി, ഇനി തീ പാറും; 'വേട്ടയ്യന്‍' ട്രെയിലര്‍ പുറത്ത് - Rajinikanth Vettaiyan trailer - RAJINIKANTH VETTAIYAN TRAILER

ആരാധകര്‍ ആകാംക്ഷയില്‍. രജനികാന്ത് ചിത്രം 'വേട്ടയ്യന്‍' ട്രെയിലര്‍ റിലീസ് ചെയ്‌തു. ഒക്‌ടോബര്‍ 10 ന് ചിത്രം തിയേറ്ററുകളില്‍.

RAJINIKANTH  VETTAIYAN TRAILER  വേട്ടയ്യന്‍ ട്രെയിലര്‍  രജനികാന്ത് വേട്ടയ്യന്‍
Vettaiyan Movie Poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 2, 2024, 5:26 PM IST

ആരാധകര്‍ക്ക് തെല്ല് ആശ്വാസമായി സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് ചിത്രം 'വേട്ടയ്യ'ന്‍റെ ട്രെയിലര്‍ പുറത്ത്. ടി ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ വേട്ടയ്യന് പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. വെടിക്കെട്ട് പ്രകടനവുമായാണ് രജനികാന്തും അമിതാഭ് ബച്ചനുമൊക്കെ എത്തുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മിച്ചത്.

പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്‍റെ കഥയെന്നാണ് ട്രെയിലര്‍ പറയുന്നത്. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. അതേസമയം എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റായാണ് രജിനികാന്ത് ചിത്രത്തില്‍ എത്തുന്നത്.

രണ്ട് മണിക്കൂര്‍ നാല്പത്തി മൂന്ന് മിനിറ്റാണ് വേട്ടയ്യന്‍റെ ദൈര്‍ഘ്യം. ആദ്യ പകുതി ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂര്‍ ഇരുപത്തിയൊന്ന് മിനിറ്റുമാണ്. താരസമ്പന്നായി ഈ ചിത്രത്തിന്‍റെ റണ്‍ ടൈം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

വേട്ടയ്യന്‍ കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീഗോകുലം മൂവിസാണ്. നേരത്തെചിത്രത്തിന്‍റേതായി ഇതുവരെ പുറത്തുവിട്ട അപ്ഡേറ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.
ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിലര്‍ പുറത്തുവിടുമെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം നേരത്തെ പുറത്തിറങ്ങി ചിത്രത്തിന്‍റെ പ്രിവ്യു ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

രജനികാന്തിന്‍റെ ഭാര്യയായാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്. താര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരം റാണാ ദഗ്ഗുബട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ റിതിക സിങ്, ദുഷാരാ വിജയന്‍, തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാള നടന്‍‌ സാബുമോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.

ഛായാഗ്രഹണം- എസ്.ആര്‍. കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിങ്- ഫിലോമിന്‍ രാജ്, ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ. കതിര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്‌ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പി.ആര്‍.ഒ. - ശബരി.

Also Read:കയ്യില്‍ കിട്ടുന്നതെല്ലാം കുടിച്ചു, ഒരു ദിവസം 200 സിഗരറ്റ് വരെ വലിച്ചു; ആ ദിവസങ്ങളെ ഓര്‍ത്ത് അമിതാഭ് ബച്ചന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.