ചെന്നൈ: രാഷ്‌ട്രീയം ചോദിച്ചതിന് മാധ്യമങ്ങളോട് ക്ഷുഭിതനായി സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത്. മുന്‍ നടനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിനെക്കുറിച്ചുള്ള ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. പുതിയ ചിത്രം വേട്ടയ്യന്‍റെ ഓഡിയോ റിലീസിന് ചെന്നൈയില്‍ എത്തിയതായിരുന്നു താരം. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി.
ഉദയനിധി സ്‌റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നോട് രാഷ്‌ട്രീയം ചോദിക്കരുത്. ഇക്കാര്യം ഞാന്‍ നേരത്തെയും സൂചിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു രജനികാന്തിന്‍റെ മറുപടി. രജനികാന്തിന്‍റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
To Tamil Nadu Press reporters, " don't mistake a lion's calmness for its weakness".
— Rana ✰ C🕶️lie Ashish Mahesh (@RanaAshish25) September 20, 2024
thalaivar arrives at chennai from #coolie shooting, for #Vettaiyan audio launch Tonight.
Will try giving live text updates of the audio launch in a thread. #Rajinikanth𓃵 (subtitled) pic.twitter.com/0GzkhNUcCe
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിശാഖ പട്ടണത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന കൂലിയുടെ സെറ്റില്‍ നിന്നാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ രജനികാന്ത് ചെന്നൈയില്‍ എത്തിയത്. ഉദയനിധി സ്‌റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ ധാരണയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ഡിഎംകെ വൃത്തങ്ങള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ യുവജന, കായിക വകുപ്പ് മന്ത്രിയാണ് ഉദനിധി.
Also Read:പിന്നില്‍ നില്‍ക്കുന്ന രജനികാന്തിനെ കണ്ട് ഞെട്ടി ഫഹദ് ഫാസില്‍