ബ്രഹ്‌മാണ്‌ഠ സംവിധായകന്‍ എസ്‌എസ് രാജമൗലിയെ ചുറ്റിപ്പറ്റി തെലുഗു സിനിമാ വ്യവസായത്തിൽ ഒരു മിഥ്യയുണ്ട്. രാജമൗലിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഏതൊരു നായകനും അദ്ദേഹത്തിന്‍റെ സംവിധാന സംരംഭത്തിന് ശേഷം തന്‍റെ അടുത്ത സിനിമയില്‍ ബോക്‌സ് ഓഫീസ് വിജിയം നേടില്ല എന്നതാണ് മിഥ്യ. ഇത് രാജമൗലി ശാപം എന്ന പേരിലും അറിയപ്പെടുന്നു.
പ്രഭാസ്, രാം ചരൺ ഉള്‍പ്പെടെ നിരവധി അഭിനേതാക്കളുടെ കാര്യത്തിൽ ഈ മിത്യ സത്യമായിരുന്നു. ദേവരയ്‌ക്ക് മുമ്പ് ജൂനിയര്‍ എന്‍ടിആറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് രൗജമൗലി സംവിധാനം ചെയ്‌ത 'ആര്‍ആര്‍ആര്‍'. അതുകൊണ്ട് തന്നെ ജൂനിയര്‍ എന്‍ടിആറിനെയും ഈ രാജമൗലി ശാപം പിടികൂടുമോ എന്നാണ് ആരാധകരുടെ ആശങ്ക.
എന്നാലിപ്പോള്‍ ഈ മിഥ്യകളെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആറുടെ 'ദേവര'. ആദ്യ ദിനം ആദ്യ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ തന്നെ 'ദേവര'യ്‌ക്ക് ഗംഭീര സ്വീക്രാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദര്‍ശന ദിനത്തില്‍ മികച്ച നമ്പര്‍ കളക്ഷന്‍ ലഭിക്കുമെന്നാണ് ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഇപ്പോഴിതാ 'ദേവര' കണ്ട ശേഷം, രാജമൗലി ശാപത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് എസ്‌എസ് രാജമൗലിയുടെ മകനും നിർമ്മാതാവുമായ എസ്‌എസ് കാർത്തികേയ. 'ദേവര' കണ്ട് ജൂനിയര്‍ എന്‍ടിആറിനെ പുകഴ്‌ത്താനും എസ്‌എസ് കാർത്തികേയ മറന്നില്ല.
ജൂനിയർ എൻടിആറിനൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തുകൊണ്ടാണ് 'ദേവര'യുടെ റിലീസിനെ കുറിച്ചുള്ള ആവേശം കാർത്തികേയ പങ്കുവെച്ചത്.
23 years of MYTH...
— S S Karthikeya (@ssk1122) September 27, 2024
Finally it was broken where it all began by the MAN HIMSELF on the SAME DAY again. Growing up watching him closely and now witnessing his wonders is what makes him so special to Telugu cinema. 🙏🏻🙏🏻
Absolutely Speechless...
I’ve been screaming to say this…… pic.twitter.com/ZGr4AakzSF
"23 വർഷത്തെ മിഥ്യ.... ഒടുവിൽ ആ മിഥ്യയെ തകർത്തു. അവനെ അടുത്ത് കണ്ട് വളർന്നതും ഇപ്പോൾ അവന്‍റെ അത്‌ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതുമാണ് അദ്ദേഹത്തെ തെലുങ്ക് സിനിമയ്ക്ക് വളരെ പ്രത്യേകത ഉള്ളതാക്കുന്നത്. തികച്ചും വാക്കുകളില്ല... ഇത് ഞാൻ ഉറക്കെ വിളിച്ചു പറയുന്നു. എല്ലാ ആരാധകർക്കും... ആഘോഷിക്കാൻ അദ്ദേഹം നൽകിയ സമ്മാനമാണിത്... #ദേവര - സിനിമയിലെ ഏറ്റവും വലിയ മാസ് ആഘോഷം..." -എസ്‌എസ് കാര്‍ത്തികേയ എക്‌സില്‍ കുറിച്ചു.