ETV Bharat / entertainment

ദേവീരൂപത്തില്‍ എതിരാളികളെ വിറപ്പിച്ച് പുഷ്‌പരാജ്; ആരാധക പ്രതീക്ഷയേറ്റി 'പുഷ്‌പ 2' ടീസർ - PUSHPA 2 TEASER - PUSHPA 2 TEASER

രശ്‌മിക മന്ദാന നായികയാകുന്ന 'പുഷ്‌പ 2: ദി റൂൾ' സിനിമയിൽ മലയാളി താരം ഫഹദ് ഫാസിലാണ് പ്രതിനായകനായി എത്തുന്നത്.

ALLU ARJUN NEW AVATAR IN PUSHPA 2  ALLU ARJUN STARRER PUSHPA 2  അല്ലു അർജുൻ പുഷ്‌പ 2 സിനിമ  PUSHPA 2 THE RULE RELEASE
Pushpa 2 teaser
author img

By ETV Bharat Kerala Team

Published : Apr 8, 2024, 3:59 PM IST

ല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്ന് 'പുഷ്‌പ 2' അണിയറ പ്രവർത്തകർ. സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്‌പ 2: ദി റൂൾ' സിനിമയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടീസർ പുറത്തിറങ്ങി. ആരാധകരെയും സിനിമാ പ്രേമികളെയും ആവേശത്തിലാഴ്‌ത്തുന്നതാണ് ടീസർ.

വേറിട്ട അവതാരത്തിലാണ് അല്ലു അര്‍ജുൻ ടീസറിൽ. ദേവീരൂപത്തില്‍ എത്തി എതിരാളികളെ തറപറ്റിച്ച് നടന്നുവരുന്ന പുഷ്‌പരാജിനെയാണ് ടീസറില്‍ കാണാനാകുക. മെയ് മാസത്തിൽ നടക്കുന്ന തിരുപ്പതി ജാഥയിൽ പരമ്പരാഗതമായി ആരാധിക്കുന്ന ഗംഗമ്മ ദേവതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് അദ്ദേഹത്തിൻ്റെ രൂപമെന്നാണ് തെലുഗു ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഏതായാലും നീല നിറത്തിൽ, ദേവീരൂപത്തില്ലുള്ള അല്ലു അർജുന്‍റെ ഗെറ്റപ്പ് കാണികളിൽ കൗതുകം നിറയ്‌ക്കുകയാണ്. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും വര്‍ണശബളമായ ഫ്രെയിമുകളും അല്ലു അര്‍ജുന്‍റെ സ്വാഗും ചേരുമ്പോൾ ടീസർ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നതെന്ന് ആരാധകർ പറയുന്നു. ആഗോള തലത്തില്‍ തന്നെ 'പുഷ്‌പ 2' ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഈ വർഷം ഓഗസ്റ്റ്‌ 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'പുഷ്‌പ 2' തിയേറ്ററുകളിലെത്തും. 2021-ലായിരുന്നു ആദ്യ ഭാഗമായ 'പുഷ്‌പ'യുടെ റിലീസ്. കൊവിഡ് മഹാമാരിയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു ഈ ചിത്രം. എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായിരുന്ന 'പുഷ്‌പ' ബോക്‌സ് ഓഫിസിൽ മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്.

രശ്‌മിക മന്ദാന നായികയായ ചിത്രത്തിൽ മലയാളികളുടെ ഇഷ്‌ടതാരം ഫഹദ് ഫാസിലുമുണ്ട്. അല്ലു അർജുൻ അവതരിപ്പിച്ച പുഷ്‌പരാജ് എന്ന നായക കഥാപാത്രത്തെ വിറപ്പിച്ച പ്രതിനായകനായാണ് ഫഹദ് എത്തിയത്. രണ്ടാം ഭാഗത്തിലും തകർപ്പൻ പ്രകടനങ്ങളുമായി ഫഹദ് എത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ഭൻവർ സിങ് ഷെഖാവത്തിനെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറക്കാർ നേരത്തെ പുറത്തുവിട്ടിരുന്നു. വില്ലനായുള്ള ഫഹദിന്‍റെ പകർന്നാട്ടം കാണാൻ ആവേശത്തോടെയാണ് മലയാളികൾ ഉൾപ്പടെയുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം മൈത്രി മുവി മേക്കേഴ്‌സാണ്. 'പുഷ്‌പ: ദി റൈസ്' സ്വന്തമാക്കിയ അത്യുഗ്രൻ വിജയം 'പുഷ്‌പ 2: ദി റൂളും' ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ഒപ്പം ആരാധകരും.

ALSO READ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പുഷ്‌പ 2 തിയേറ്റുകളിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.