ബോക്‌സ് ഓഫീസില്‍ തീ പാറുന്ന പോരാട്ടവുമായി അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്‌പ2: ദി റൂള്‍. സുകുമാറിന്‍റെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. 175. 1 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്‌ത ആര്‍ ആര്‍ ആറിന്‍റെ ആദ്യ ദിന കളക്ഷനെ മറികടന്നുകൊണ്ടാണ് ബോക്‌സ് ഓഫീസില്‍ പുഷ്‌പ 2 കുതിച്ചെത്തിയത്.
രണ്ടാം ദിനം പിന്നിടുമ്പോള്‍ 449 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയത്. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് എക്‌സിലൂടെ ഇക്കാര്യം പുറത്തു വിട്ടത്.
ആദ്യരണ്ടു ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം കൂടിയാണ് പുഷ്‌പ 2. ഇതുകൂടാതെ ഹിന്ദി പതിപ്പ് തെലുഗിനേക്കാള്‍ മറികടന്നുവെന്നതും പ്രത്യേകതയാണ്. 131 കോടി രൂപയാണ് രണ്ടുദിവസത്തിനുള്ളില്‍ നേടിയത്.
ഇന്ത്യയില്‍ നിന്ന് മാത്രം 265 കോടി നേടിയെന്നാണ് ട്രാക്കറായ സാക്‌നില്‍ക് പറയുന്നത്. മൂന്നാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 58.16 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് മാത്രം326 കോടി രൂപ ചിത്രം ബോക്‌സ് ഓഫീസില്‍ നേടി.
തെലുഗില്‍ നിന്ന് 119.55 കോടി രൂപയും, ഹിന്ദിയില്‍ നിന്ന് 131 കോടി രൂപയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴില്‍ നിന്ന് 13.5 കോടി രൂപയും, കന്നഡയില്‍ നിന്ന് 1.65 കോടി രൂപയും മലയാളത്തില്‍ നിന്ന് 6.8 കോടി രൂപമാണ് നേടിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തെലുഗില്‍ ചിത്രം 53ഉം ഹിന്ദിയിൽ 51.65ഉം ആയിരുന്നു ഒക്യുപൻസി. തമിഴിൽ 38.52 ശതമാനവും കന്നഡയിൽ 35.97 ശതമാനവും മലയാളത്തിൽ 27.30 ശതമാനവും ഒക്യുപൻസി നേടി. ഉത്തരേന്ത്യയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 500 കോടി കളക്ഷൻ മറികടക്കാൻ സാധ്യതയുണ്ട്. ഇത് വാണിജ്യപരമായി ഗുണം ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ആദ്യ ദിനം തന്നെ എസ് എസ് രാജമൗലിയുടെ ആർആർആർ-ന്‍റെ കളക്ഷൻ റെക്കോർഡും പുഷ്‌പ തകർത്തതുള്‍പ്പെടെ ബാഹുബലി 2, KGF 2 തുടങ്ങിയ എല്ലാ ബോക്ബസ്റ്ററുകളെയും മറികടന്നാണ് പുഷ്പ മുന്നിൽ നിൽക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍റെ റെക്കോഡും ചിത്രം മറികടന്ന് പുഷ്‌പയിലൂടെ അല്ലു അർജുൻ ചരിത്രം കുറിച്ചിരിക്കുകയാണ്.
പുഷ്‌പ2: ദ റൂൾ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ 2024ലെ താരമായി സ്ഥാനം ഉറപ്പിച്ചുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.പുഷ്‌പ രാജ് എന്ന ചന്ദനക്കടത്തുകാരന്‍റെ കഥയാണ് പറയുന്നത്. നായകന് വെല്ലുവിളി ഉയർത്തുന്ന എസ്‌പി ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിലും ശ്രീവല്ലിയായി രശ്മിക മന്ദാനയുമാണ് എത്തിയിരിക്കുന്നത്. ഫഹദ് ഫാസിന്‍റെ പ്രകടനം ഞെട്ടിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
2021ൽ കോവിഡ് കാലത്ത് റിലീസ് ചെയ്‌ത പുഷ്‌പ: ദ റൈസ് 326.6 കോടി രൂപ നേടിയിരുന്നു. മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡും അല്ലു അർജുന് ചിത്രത്തിലൂടെ ലഭിച്ചു. ചിത്രത്തിൽ സുനിൽ, ജഗപതി ബാബു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
Also Read:ഹൃദയം തകർന്നു, ഒപ്പമുണ്ടാകും; രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്ന് അല്ലു അർജുൻ