ETV Bharat / entertainment

'പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ്‌'; മലയാള സിനിമ മേഖലയിൽ പുതിയ സംഘടനക്ക് നീക്കം - progressive film makers - PROGRESSIVE FILM MAKERS

മലയാളം ഫിലിം ഇന്‍സ്‌ട്രിയില്‍ പുതിയ സംഘടനയ്‌ക്ക് നീക്കം. ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ, ബിനീഷ് ചന്ദ്ര, എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. ചര്‍ച്ചകള്‍ സജീവം.

PROGRESSIVE FILM MAKERS  NEW ORGANIZATION IN CINEMA  മലയാള സിനിമ മേഖലയിൽ പുതിയ സംഘടന  പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ്‌
RimaKallingal, Ashiq Abu and Lijo Jose Pellissery (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 16, 2024, 6:09 PM IST

എറണാകുളം: മലയാള സിനിമയില്‍ 'പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ്‌' എന്ന പേരില്‍ പുതിയ സംഘടന വരുന്നു. ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ, ബിനീഷ് ചന്ദ്ര, എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. വിഷയത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി.

സിനിമ പ്രവര്‍ത്തകരുടെ ശാക്തീകരണമാണ് ലക്ഷ്യമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. മലയാളം സിനിമ മേഖലയില്‍ പുതിയ സംസ്‌കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. സമത്വം സംരക്ഷിക്കുക, സമൂഹ്യനീതി നടപ്പാക്കുക തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനം. പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഏവരും മുന്നിട്ടിറങ്ങണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കത്തിന്‍റെ പൂര്‍ണ രൂപം

'കേരളത്തിന്‍റെ സാമ്പത്തിക-സാംസ്‌കാരിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയ വ്യവസായമാണ് സിനിമ. സിനിമയുടെ പിന്നണി പ്രവർത്തകർ എന്ന നിലയിൽ, നാം സൃഷ്‌ടിക്കുന്ന അടിത്തറയിലാണ് ഈ വ്യവസായം നിലനിൽക്കുന്നത്. തൊഴിൽ നിർമാണവും സർഗാത്മകതയെ പരിപോഷിപ്പിക്കലും പുതുവഴികൾ സൃഷ്‌ടിക്കപ്പെടലുമൊക്കെ ഇവിടെ നടക്കുന്നുണ്ട്. എന്നാല്‍ ഈ വ്യവസായം ഇപ്പോഴും ഒരു പരിധിവരെ കാലഹരണപ്പെട്ട രീതികളേയും സംവിധാനങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പലപ്പോഴും നിയതമായ രീതികളോ വ്യവസ്ഥകളോ ഇല്ലാതെ, ഒട്ടും പുരോഗമനപരമല്ലാതെ തുടരുന്ന മേഖലകളിലാണ് നമുക്ക് പ്രവർത്തിക്കേണ്ടി വരുന്നുന്നത്. നൂതനകാലത്തെ മറ്റ് വ്യവസായ മേഖലകളുമായി തുലനം ചെയ്‌തു നോക്കുമ്പോൾ നമ്മുടെ പ്രവർത്തന രംഗം ഒട്ടേറെ പിറകിലാണെന്ന് പറയാതെ വയ്യ.

ഈ സാഹചര്യത്തിൽ ഒരു പുത്തൻ മലയാള സിനിമ സംസ്‌കാരത്തെ പിൻതാങ്ങുന്ന, സിനിമ പിന്നണിപ്രവർത്തകരുടെ ഒരു പുതിയ കൂട്ടായ്‌മ ഇവിടെ അനിവാര്യമാണ്. ധാർമ്മികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തീകരണം എന്നീ മൂല്യങ്ങളിൽ അധിഷ്‌ഠിതമായും ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ, നീതിയുക്തവും ന്യായപൂർണവുമായ തൊഴിലിടങ്ങൾ സൃഷ്‌ടിക്കുക എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.

ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്വവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്‌ന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്‌ടിക്കാനും നമ്മുടെ സംരംഭങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കുണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്. പരസ്‌പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളൂ. ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനുള്ള പരസ്‌പരപൂരകങ്ങളായ സഹായങ്ങളും പദ്ധതിഘടനകളും മാർഗരേഖകളും, പിന്തുണയും നൽകുന്ന കൂട്ടായ്‌മയാണ് നാം വിഭാവന ചെയ്യുന്നത്.

നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം, സർഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം. സിനിമ എന്ന വ്യവസായത്തിന്‍റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്‌നത്തില്‍ നമുക്ക് ഒന്നിച്ച് അണിചേരാം"

അഭിവാദ്യങ്ങളോടെ

അഞ്ജലി മേനോന്‍

ലിജോ ജോസ് പല്ലിശ്ശേരി

ആശിഖ് അബു

രാജീവ് രവി

റിമ കല്ലിങ്കല്‍

ബിനീഷ് ചന്ദ്ര

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വകാര്യത മാനിക്കാതെ വാര്‍ത്ത പുറത്തുവിട്ടു, ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യുസിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.