ETV Bharat / entertainment

പ്രശസ്‍ത നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു - Aroma Mani passes away

author img

By ETV Bharat Kerala Team

Published : Jul 14, 2024, 3:39 PM IST

മലയാളത്തിൽ എണ്ണം പറഞ്ഞ സിനിമകൾ ഒരുക്കിയ അരോമ മണിയ്‌ക്ക് വിട.

AROMA MANI DEATH  PRODUCER M MANI PASSES AWAY  അരോമ മണി അന്തരിച്ചു  AROMA MANI MOVIES
Aroma Mani passed away (ETV Bharat)

പ്രശസ്‌ത നിർമാതാവ് അരോമ മണി എന്നറിയപ്പെടുന്ന എം മണി അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരത്തെ കുന്നുകുഴിയിൽ ഉള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.

അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻ തുടങ്ങിയ ബാനറുകളിൽ 63 ചിത്രങ്ങളോളം ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. ഇതിൽ ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്‌തതും ഇദ്ദേഹമാണ്. 1977ൽ പുറത്തിറങ്ങിയ 'ധീര സമീരെ യമുനാ തീരെ' എന്ന ചിത്രമായിരുന്നു ആദ്യം നിർമിച്ചത്. മധുവായിരുന്നു ഈ ചിത്രത്തിലെ നായകൻ.

അരോമ മണിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ പദ്‌മരാജന്‍റെ തിങ്കളാഴ്‌ച നല്ല ദിവസം, സിബി മലയിലിന്‍റെ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2013ൽ റിലീസ് ചെയ്‌ത ശ്യാമപ്രസാദ് ചിത്രം 'ആർട്ടിസ്റ്റ്' ആണ് അവസാനമായി നിർമിച്ചത്.

ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സൂര്യഗായത്രി, ധ്രുവം, കമ്മീഷണർ, ബാലേട്ടൻ, പ്രേം പൂജാരി, എഫ്ഐആർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹത്തിന്‍റെ നിർമാണത്തിലാണ് പുറത്തിറങ്ങിയത്.

ALSO READ: പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.