തെന്നിന്ത്യന്‍ താരം പ്രിയങ്ക മോഹന്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ സ്റ്റേജ് തകര്‍ന്ന് താരത്തിന്റെ കാലിന് പരിക്ക്. തെലുങ്കാനയിലെ തൊരൂരിലാണ് സംഭവം. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. വേദിയില്‍ പ്രിയങ്ക മോഹനും മറ്റ് അതിഥികളും നില്ക്കുമ്പോള് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
തൊരൂരിൽ ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ ഉണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് പ്രിയങ്ക എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. ആശങ്കപ്പെടുന്നതു പോലെ വലിയ പരിക്കുകളൊന്നും പറ്റിയില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും താരം കുറിച്ചു. സംഭവത്തില്‍ പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അയച്ച സ്നേഹവും കരുതലും ദയയും നിറഞ്ഞ സന്ദേശങ്ങൾക്ക് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നന്ദിയെന്നും - പ്രിയങ്ക കുറിച്ചു.
In light of the accident that occurred at an event I had attended in Torrur today, I wanted to let my well wishers know that I'm okay and was lucky to escape with minor injuries.
— Priyanka Mohan (@priyankaamohan) October 3, 2024
My prayers and wishes for a speedy recovery to those who may have suffered any injuries in the…
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉദ്ഘാടനത്തിന്റെ വേദി തകര്‍ന്ന വീഴുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഘാടകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു.
Take care 🥺🥺 #PriyankaMohanpic.twitter.com/teH8pSYW7H
— ᎷɪʟLᴇᎡ᭄ (@MillerTweetz) October 3, 2024
നാനി നായകനായ 'സരിപോത ശനിവാരം' പ്രിയങ്കയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജയം രവി നായകനാകുന്ന 'ബ്രദര്‍', പവന് കല്യാണ്‍ പ്രധാന വേഷത്തിലെത്തുന്ന 'ദേ കോള്‍ ഹിം ഓജി' എന്നിവയാണ് പ്രിയങ്കയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
Also Read:പ്രണയതകര്‍ച്ച മറികടക്കാനുള്ള മികച്ച മാര്‍ഗം; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍