ETV Bharat / entertainment

''ആ ഒന്‍പതുകാരിയെ ട്രോളരുത്''; ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര - Priyanka Chopra childhood photos - PRIYANKA CHOPRA CHILDHOOD PHOTOS

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. 2000 ത്തില്‍ മിസ് ഇന്ത്യ കിരീടം നേടി. പ്രിയങ്ക പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

BOLLYWOOD  PRIYANKA CHOPRA  പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്ര ഫോട്ടോസ്
Priyanka Chopra (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 1, 2024, 4:23 PM IST

Updated : Oct 1, 2024, 4:30 PM IST

പലപ്പോഴും പല താരങ്ങളുടെയും ചെറുപ്പക്കാലത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അതുപോലൊരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ചിത്രം മറ്റാരുടെയുമല്ല ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന പ്രിയങ്ക ചോപ്രയുടേതാണ്. ഹൃദയ സ്‌പര്‍ശിയായ ഒരു കുറിപ്പോടുകൂടിയാണ് താരം ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

അന്നും ഇന്നും എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചത്. ഫോട്ടോ പങ്കിട്ടുകൊണ്ട് പ്രിയങ്ക ഇങ്ങനെ എഴുതി ഒന്‍പത് വയസ്സുള്ള ഈ കുട്ടിയെ ട്രോളരുത്. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തന്‍റെ ഫോട്ടോ കണ്ടുപിടിച്ചിരിക്കുകയാണെന്നും ട്രോളരുതെന്നും താരം പറയുന്നുണ്ട്. ഇതോടൊപ്പം മിസ് ഇന്ത്യ കിരീടം നേടിയപ്പോഴുമുള്ള ചിത്രം കൂടി ചേര്‍ത്തു വച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചത്.

"പ്രായപൂര്‍ത്തിയാകുന്നതും അണിഞ്ഞൊരുങ്ങുന്നതും ഒരു പെണ്‍കുട്ടിയെ എങ്ങനെ മാറ്റുമെന്നതിനെ കുറിച്ച് ചിന്തിക്കുന്നത് വളരെ വന്യമാണ്. ഇടത് വശത്തു കാണുന്നത് കൗമാരകാലഘട്ടത്തിന്‍റെ തുടക്കത്തിലുള്ള ഞാനാണ്. കൗമാരത്തിന് മുന്‍പ് ഒരു ബോയ് കട്ട് ഹെയര്‍സ്‌റ്റൈലില്‍ സ്‌കൂളില്‍ പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഹെയര്‍ സ്റ്റൈലിന് അമ്മ (മധു ചോപ്ര)യ്ക്ക് നന്ദിയുണ്ട്.

അടുത്ത ചിത്രം 17ാം വയസില്‍ മിസ് ഉള്ള ഞാനാണ്. 2000 ത്തില്‍ മിസ് ഇന്ത്യ കിരീടം ചൂടിയപ്പോഴുള്ളതാണ്. മേക്കപ്പിന്‍റെ മഹത്വം ആസ്വദിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരു പതിറ്റാണ്ടിന്‍റെ ഇടയില്‍ എടുത്തതാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിനോദത്തിന്‍റെ വലിയ ലോകത്തേക്ക് കടക്കുമ്പോള്‍ താന്‍ ഒരു പെണ്‍കുട്ടിയോ ആണെന്ന് തോന്നിയിരുന്നില്ലെന്നും ആ പ്രായം അങ്ങനെയായിരുന്നുവെന്നും പോപ്പ് ഗായിക ബ്രിട്നി സ്പിയേഴിനെ ഉദ്ധരിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.

ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും അത് താന്‍ മനസ്സിലാക്കുന്നുവെന്നും എല്ലാവരും അവരവരുടെ ചെറുപ്പത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സ്വയമൊരു ബോധ്യം കൈവരിക്കുമെന്നാണ് താരത്തിന്‍റെ അഭിപ്രായം". പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read:പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും; 'അന്‍വര്‍' 4K പതിപ്പ് റീ റീലീസിനൊരുങ്ങുന്നു

Last Updated : Oct 1, 2024, 4:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.