റിലീസിനൊരുങ്ങുന്ന മലയാള സിനിമകളിൽ എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയിരിക്കുന്ന മറ്റൊരു ചിത്രമില്ല. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന് ആരാധകരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയും ആവേശവും വാനോളമാണ്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ തുടര്‍ച്ചയാണ് എമ്പുരാന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. എമ്പുരാന്‍റെ അവസാനഘട്ട ചിത്രീകരണമാണ് നടക്കുന്നതെന്നാണ് പൃഥ്വിരാജ് തന്‍റെ സോഷ്യല്‍മീഡിയ പേജിലൂടെ വ്യക്തമാക്കിയത്.
അതേസമയം 2025 മാര്‍ച്ച് 27 ന് എമ്പുരാന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി പ്രഖ്യാപിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. 2019 ൽ പുറത്തെത്തിയ ലൂസിഫറിൻറെ വിജയാഘോഷ വേളയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു.
ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേര്‍ന്നാണ് 'എൽ2 എമ്പുരാൻ' നിർമ്മിക്കുന്നത്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വ്വഹിക്കും. അഖിലേഷ് മോഹനാണ് ചിത്രസംയോജനം.
2019 മാര്‍ച്ച് 28നായിരുന്നു 'ലൂസിഫര്‍' റിലീസ്. 'ലൂസിഫറി'ന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നു. സ്‌റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രഹാമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു.
Also Read:കാത്തിരുന്ന ആ വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്; കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍