ETV Bharat / entertainment

സലാർ 2 ഭാഗം ഷൂട്ടിങ് ഉടനുണ്ടോ? പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് പൃഥ്വിയുടെ മറുപടി - Prithviraj Sukumaran Salaar 2

സലാർ 2 വിന്‍റെ ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കുമെന്ന് പൃഥ്വിരാജ് സുകുമാരൻ പ്രഖ്യാപിച്ചു

Prithviraj Sukumaran  Prabhas  The Goat Life  Salaar 2 Shooting
Salaar
author img

By ETV Bharat Kerala Team

Published : Mar 11, 2024, 4:44 PM IST

ഹൈദരാബാദ്: പ്രഭാസ്‌-പൃഥിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'സലാർ' ചിത്രത്തെ നിറകൈയ്യോടെയാണ് തെന്നിന്ത്യൻ സിനിമാ ലോകം സ്വീകരിച്ചത്. തിയേറ്ററുകൾ ഒന്നാകെ ഇളക്കി മറിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടൻ തന്നെ കാണുമോ എന്ന ആകാംഷയിലായിരുന്നു ആരാധകർ (When Will Salaar 2 Shoot Begin? Prithviraj Sukumaran Shares Update on Sequel Co-starring Prabhas).

  • " class="align-text-top noRightClick twitterSection" data="">

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സലാർറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന സന്തോഷ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് പ്രിയ താരം പൃഥ്വിരാജ്. താരത്തിന്‍റെ വരാനിരിക്കുന്ന അടുത്ത ചിത്രമായ ആടു ജീവിതത്തിന്‍റെ പ്രസ്‌ മീറ്റിങ്ങിൽ വച്ചായിരുന്നു സലാറിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുളള വിവരങ്ങൾ പങ്കുവെച്ചത്.

അതേസമയം ആട് ജീവിതത്തിന്‍റെ ട്രെയിലർ കണ്ട് കണ്ണുതള്ളിയ പ്രഭാസ് ചിത്രം ബിഗ് സ്‌ക്രീനിൽ കാണാനുളള ആകാംക്ഷയിലാണെന്ന്‌ പറഞ്ഞിരുന്നു. വെള്ളിത്തിരയ്‌ക്കകത്തും പുറത്തും ഇരുവരും സുഹൃത്തുകളായിരുന്നെങ്കിലും സലാറിന്‍റെ ചിത്രീകരണത്തിനിടെയാണ് സുഹൃത്ത് ബന്ധം കൂടുതൽ ദൃഡമായത്.

ALSO READ:എആർ റഹ്‌മാന്‍റെ മാന്ത്രികതയിൽ വിരിഞ്ഞ പ്രതീക്ഷയുടെ ഗാനം പുറത്ത്; ആടുജീവിതം ഓഡിയോ ലോഞ്ച്

താൻ ഹൈദരാബാദിൽ ആയിരിക്കുമ്പോഴെല്ലാം പ്രഭാസിനെ വിളിക്കാറുണ്ടെന്നും അപ്പോൾ മാത്രമല്ല തങ്ങൾ ഇപ്പോളും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ആട് ജീവിതം ട്രെയിലർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ പ്രഭാസ് പൃഥ്വിരാജിനെ പ്രശംസിച്ച്കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

'എന്‍റെ സഹോദരാ പൃഥ്വിരാജ്, നിങ്ങൾ എന്താണ് ചെയ്‌തുവച്ചിരിക്കുന്നത്. വരദരാജ മാന്നാറായി അഭിനയിച്ച അതേ വ്യക്തിയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അഭിനന്ദനങ്ങൾ, എല്ലാ ആശംസകളും സഹോദരാ. ഒരുപാട് സ്നേഹത്തോടെ ആടുജീവിതത്തിനായി കാത്തിരിക്കുന്നു. ബ്ലോക്ക്ബസ്‌റ്റർ ലോഡിങ്' എന്നായിരുന്നു പ്രഭാസ്‌ കുറിച്ചത്.

അതേസമയം ആടുജീവിതം ട്രെയിലർ ബെന്യാമിന്‍റെ നോവലിനെ ആസ്‌പദമാക്കിയാണ് ഒരുക്കിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് 28 ന് തിയേറ്ററുകളിൽ എത്തും. ആകർഷകമായ കഥാതന്തുകൊണ്ടും പൃഥ്വിരാജിൻ്റെ അഭിനയ മികവുകൊണ്ടും ചിത്രം പ്രേക്ഷരിൽ വിസ്‌മയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.