ETV Bharat / entertainment

മുംബൈയില്‍ കോടികളുടെ ആഡംബര ഫ്ലാറ്റ് വാങ്ങി പൃഥ്വി; അല്‍ക്കാരായി സല്‍മാന്‍ ഖാനും അക്ഷയ്‌ കുമാറും - Prithviraj bought luxury flat - PRITHVIRAJ BOUGHT LUXURY FLAT

മുംബൈയില്‍ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജും ഭാര്യ സുപ്രിയയും. പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ പേരിലാണ് 2971 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഫ്ലാറ്റ് വാങ്ങിയത്.

Prithviraj  Prithviraj s luxury flat in Mumbai  മുംബൈയില്‍ ഫ്ലാറ്റ് വാങ്ങി പൃഥ്വി  പൃഥ്വിരാജ്
Prithviraj (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 17, 2024, 4:01 PM IST

മുംബൈയില്‍ രണ്ടാമത്തെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജും ഭാര്യ സുപ്രിയയും. മുംബൈയില്‍ 30 കോടി രൂപ വിലവരുന്ന ഫ്ലാറ്റ് ആണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. ബാന്ദ്ര വെസ്‌റ്റിലെ പാലി ഹില്ലിലാണ് നടന്‍ ബംഗ്ലാവ് വാങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ പേരിലാണ് 2971 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവുമുണ്ട്. സ്‌റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 1.84 കോടി രൂപയും രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ 30,000 രൂപയുമാണ് അടച്ചിരിക്കുന്നത്. പാലി ഹില്ലില്‍ താരത്തിന് മറ്റൊരു വസതി കൂടിയുണ്ട്. പാലി ഹില്ലില്‍ 17 കോടി രൂപ വിലവരുന്ന വസതി താരം നേരത്തെ വാങ്ങിയിരുന്നു.

ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പാലി ഹില്ലില്‍ ആഡംബര വസതികളുണ്ട്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ തുടങ്ങി സെലിബ്രിറ്റികള്‍ക്ക് പാലി ഹില്‍സില്‍ വസതികളുണ്ട്. അതേസമയം 2017ല്‍ നടിയും എംപിയുമായ കങ്കണ റണാവത്ത് 20 കോടി രൂപയ്‌ക്ക് വാങ്ങിയ വീട് 32 കോടി രൂപയ്‌ക്കാണ് വിറ്റത്.

അതേസമയം 'എമ്പുരാന്‍' ന്‍റെ തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത 'ലൂസിഫര്‍' സിനിമയുടെ രണ്ടാം ഭാഗമാണ് 'എമ്പുരാന്‍'. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. 'വിലായത്ത് ബുദ്ധ' ആണ് പൃഥ്വിരാജിന്‍റെ മറ്റൊരു പുതിയ ചിത്രം. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാനത്തെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'.

Also Read: 'സിനിമയെ കുറിച്ച് പൃഥ്വിക്ക് നല്ല ധാരണയുണ്ട്': മോഹന്‍ലാല്‍ - MOHANLAL ABOUT Prithviraj

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.