എറണാകുളം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം താത്കാലികമായി നടൻ പ്രേംകുമാറിന് നല്‍കി. ലൈംഗിക ആരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവച്ച് ഒഴിഞ്ഞതിനെ തുടർന്നാണ് സർക്കാർ തീരുമാനം. നിലവിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്നു പ്രേംകുമാർ.
അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ പല വ്യക്തികളെയും പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിനെ താത്കാലിക ചെയർമാനാക്കാനുള്ള ഉത്തരവ് നൽകുന്നത്.
Also Read: നടിയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്ത് പുറത്തേക്ക്; അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു