ETV Bharat / entertainment

പ്രഭുദേവയുടെ പേട്ടറാപ്പ് സെപ്‌റ്റംബറില്‍; റിലീസ് തീയതി പുറത്ത് - Prabhudeva starring Petarap release

author img

By ETV Bharat Entertainment Team

Published : Sep 3, 2024, 4:48 PM IST

എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവ ചിത്രം പേട്ടറാപ്പ് സെപ്റ്റംബർ 27ന് തിയേറ്ററുകളിലെത്തും. ഒരു കളർഫുൾ ഫാമിലി എന്‍റര്‍റ്റെയിനറാണ് ചിത്രം.

Petarap movie  Prabhudeva  Petarap release  പേട്ടറാപ്പ്
Petarap (ETV Bharat)

പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പേട്ടറാപ്പ്'. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. എസ്.ജെ.സിനു സംവിധാനം ചെയ്‌ത ചിത്രം സെപ്‌റ്റംബര്‍ 27നാണ് തിയേറ്ററുകളില്‍ എത്തുക. റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. സിനിമയുടെ കേരളത്തിലെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി സെപ്റ്റംബർ ആദ്യ വാരം പ്രഭു ദേവ, സണ്ണി ലിയോന്‍, വേദിക തുടങ്ങിയവര്‍ കൊച്ചിയിലെത്തും.

ഒരു കളർഫുൾ ഫാമിലി എന്‍റര്‍റ്റെയിനറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ് സിനിമയുടെ നിര്‍മാണം. വേദികയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, രമേഷ് തിലക്, ഭഗവതി പെരുമാൾ, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, മൈം ഗോപി എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

പി.കെ ദിനിലാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. ഡി ഇമ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

കലാസംവിധാനം - എ.ആർ മോഹൻ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അബ്‌ദുൾ റഹ്‌മാന്‍, കൊറിയോഗ്രാഫി - ഭൂപതി രാജ, റോബർട്ട്, സ്‌റ്റണ്ട് - ദിനേശ് കാശി, വിക്കി മാസ്‌റ്റർ, പ്രൊഡക്ഷൻ കൺട്രോളർ - ആനന്ദ് എസ്, ശശികുമാർ എസ്, ലിറിക്‌സ്‌ - വിവേക്, മദൻ ഖർക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - റിയ എസ്, ക്രിയേറ്റീവ് സപ്പോർട്ട് - സഞ്ജയ് ഗസൽ, കോ ഡയറക്‌ടർ - അഞ്ജു വിജയ്, ഡിസൈൻ - യെല്ലോ ടൂത്ത്,
സ്‌റ്റിൽസ് - സായ്‌ സന്തോഷ്, പിആർഒ - പ്രതീഷ് ശേഖർ.

Also Read: മാരി സെൽവ രാജ് ചിത്രം 'വാഴൈ' കേരള റിലീസ് തീയതി പുറത്ത്; വിതരണം ഡ്രീം ബിഗ് ഫിലിംസ് - VAAZHAI MOVIE KERALA RELEASE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.