ETV Bharat / bharat

കൊല്‍ക്കത്ത ബലാത്സംഗക്കൊല; മുൻ ആർജി കർ പ്രിൻസിപ്പൽ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെ കോടതിയിൽ ഹാജരാക്കി - RG Kar Hospital Attack

author img

By ETV Bharat Kerala Team

Published : Sep 15, 2024, 6:03 PM IST

കൊല്‍ക്കത്ത ആർജി കർ ആശുപത്രിയിലെ യുവ ഡോക്‌ടറെ ബലാത്സംഗം ചെ്യ്‌ത് കൊലപ്പെടുത്തിയ കേസിൽ പാരതികളായ മുൻ ആർജി കർ പ്രിൻസിപ്പൽ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെ കോടതിയിൽ ഹാജരാക്കി

YOUNG DOCTOR MURDER CASE  YOUNG DOCTOR RAPE MURDER CASE  EX RG KAR HOSPITAL PRINCIPAL  കൊല്‍ക്കത്ത ബലാത്സംഗക്കൊല
File photo of former RG Kar Medical College and Hospital Principal Sandip Ghosh (ANI)

കൊൽക്കത്ത : ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്‌ടറെ ബലാത്സംഗം ചെ്യ്‌ത് കൊലപ്പെടുത്തിയ കേസിൽ ആർജി കാർ ഹോസ്‌പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, തല പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത്ത് മൊണ്ടൽ എന്നിവരെ സിബിഐ ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ സീൽദാ കോടതിയിൽ ആവശ്യപ്പെടും, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ശനിയാഴ്‌ച (സെപ്‌റ്റംബർ 14) വൈകുന്നേരം സന്ദീപ് ഘോഷിനെതിരെ സിബിഐ തെളിവ് നശിപ്പിക്കൽ കുറ്റം ചേർത്തിരുന്നു. അഭിജിത്ത് മൊണ്ടലിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. തെളിവുകൾ നശിപ്പിച്ചതിനും മറ്റ് കുറ്റങ്ങൾക്കൊപ്പം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് മൊണ്ടലിനെ അറസ്റ്റ് ചെയ്‌തതെന്ന് സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

താല പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി. ശനിയാഴ്‌ച സിബിഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ തൃപ്‌തി കരമായ മറുപടി നൽകാത്തതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. ഇരുവരും പരസ്‌പരം ബന്ധപ്പെട്ടിരുന്നുവെന്ന് സിബിഐ കോടതിയിൽ അവകാശപ്പെട്ടു, ബലാത്സംഗത്തിനും കൊലപാതകത്തിനും കേസുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് മുൻ പൊലീസുകാരൻ സന്ദീപ് ഘോഷിന് നിർദേശം നൽകി. അഭിജിത്ത് മൊണ്ടൽ കേസിൽ പ്രതിയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് 9 ന് രാവിലെ 10 മണിയോടെ ഡോക്‌ടറുടെ മരണത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്‌തത് രാത്രി 11 മണിയോടെയാണെന്ന് സിബിഐ അറിയിച്ചു. ഇരുവരും സംഭവത്തെ ലഘൂകരിക്കാനും ഹീനമായ കുറ്റകൃത്യം മറയ്ക്കാനും ശ്രമിച്ചുവെന്നും സിബിഐ കോടതിയിൽ പറഞ്ഞു. ബലാത്സംഗവും കൊലപാതകവും ആയതിനാൽ പൊലീസ് ആദ്യം സ്വമേധയാ കേസായി പരിഗണിക്കണമായിരുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജൻസി പറഞ്ഞു. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സെപ്‌റ്റംബർ രണ്ടിനാണ് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്‌തത്. സീൽദാ കോടതിക്ക് പുറത്ത് സുരക്ഷ ഉദ്യോഗസ്ഥരുടെ വലിയൊരു സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Also Read : കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല; അറസ്റ്റിലായ എസ്എച്ച്ഒയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി - RG Kar rape murder case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.