ETV Bharat / entertainment

പ്രഭാസും 'ബുജ്ജിയും' റാമോജി ഫിലിം സിറ്റിയിലേക്ക്; കൽക്കി 2898 എഡി യുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടു - Prabhas And Bujji At RFC - PRABHAS AND BUJJI AT RFC

പ്രഭാസിന്‍റെ പുതിയ ഇതിഹാസ ചിത്രം കൽക്കി 2898 എഡിയുടെ പുതിയ വിശേഷങ്ങളുമായി പ്രഭാസും സ്‌ക്രീനിലെ സഹതാരം 'ബുജ്ജിയും' മെയ് 22 ന് രാമോജി ഫിലിം സിറ്റിയിൽ എത്തുന്നു.

PRABHAS AND BUJJI KALKI 2898 AD  RAMOJI FILM CITY KALKI 2898 AD  പ്രഭാസ് ബുജ്ജി റാമോജി ഫിലിം സിറ്റി  കൽക്കി 2898 എഡി സിനിമ
Still of Prabhas from Kalki 2898 AD movie (Source : Etv Bharat)
author img

By ETV Bharat Kerala Team

Published : May 21, 2024, 9:56 PM IST

ഹൈദരാബാദ്: പ്രഭാസിന്‍റെ പുതിയ ഇതിഹാസ ചിത്രം കൽക്കി 2898 എഡിയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. പ്രഭാസും സ്‌ക്രീനിലെ സഹതാരം 'ബുജ്ജിയും' മെയ് 22 ന് റാമോജി ഫിലിം സിറ്റിയിൽ എത്തുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്‍റെ ഉറ്റ ചങ്ങാതിയായ 'ബുജ്ജി'യുടെ രൂപം മെയ് 22ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ബില്‍ഡിങ് എ സൂപ്പര്‍സ്റ്റാര്‍ ബുജ്ജി' എന്ന വീഡിയോയും വൈറലായിരുന്നു.

കൽക്കി 2898 എഡി ടീമിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്ററിലൂടെയാണ് പ്രഖ്യാപനം. 'ബുജ്ജി'യെ റാമോജി ഫിലിം സിറ്റിയിൽ ആരാധകർക്ക് കാണാൻ കഴിയുമെന്നാണ് കൽക്കി 2898 എഡിയുടെ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

വമ്പന്‍ താരനിരയിലൊരുങ്ങുന്ന പാൻ-ഇന്ത്യൻ ചിത്രം 2024 ജൂൺ 27-ന് റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പല തവണ മാറ്റിയാണ് റിലീസ് തീയതി ജൂണ്‍ 27 എന്ന് ഉറപ്പിച്ചത്. 204 ജനുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് മാറ്റി മെയ് ആക്കിയിരുന്നു.

2023 ജൂലായ് 21-ന് സാൻ ഡിയാഗോ കോമിക് കോൺ (SDCC) യിൽ വെച്ചാണ് കൽക്കി 2898 എഡിയുടെ ആദ്യ ഗ്ലിംപ്‌സസ് പുറത്ത് വിട്ടത്. പുരാണ ഇതിഹാസത്തില്‍ സയൻസ് ഫിക്ഷന്‍റെ മേമ്പൊടി ചേര്‍ത്താണ് കല്‍കി 2898 എഡി ഒരുക്കിയിരിക്കുന്നത്.

മഹാവിഷ്‌ണുവിന്‍റെ അവതാരമായ ഭൈരവയുടെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. യുഗങ്ങളെ മറികടക്കുന്ന പോരാളിയായ അശ്വത്ഥാമാവായി അമിതാഭ് ബച്ചനും ചിത്രത്തിലെത്തുന്നു. ചിത്രത്തില്‍ കമൽഹാസനും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതം നൽകുന്ന ചിത്രത്തിൽ ദിഷ പടാനി, ശാശ്വത ചാറ്റർജി എന്നിവരും വേഷമിടുന്നുണ്ട്.

Also Read : ആരാണ് ബുജ്ജി?; 'കല്‍ക്കി 2898 എഡി'യിലെ സുപ്രധാന അപ്‌ഡേറ്റ് മെയ് 22-ന് - Bujji From Kalki 2898 AD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.