ETV Bharat / entertainment

പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്‌തു - poovachal Khader memorial award

മികച്ച നടനായി സൈജു കുറുപ്പ്, നടി അനാർക്കലി മരക്കാർ. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ശ്രീ അടൂർ ഗോപാലകൃഷ്‌ണനെ ചടങ്ങിൽ ആദരിച്ചു.

author img

By ETV Bharat Kerala Team

Published : Jun 23, 2024, 7:40 PM IST

FILM TELEVISION MEDIA AWARDS  POOVACHAL KHADER  പൂവച്ചൽ ഖാദർ  ടെലിവിഷൻ മീഡിയ അവാർഡുകൾ
മികച്ച നടനുള്ള അവാർഡ് ഏട്ടുവാങ്ങുന്ന സൈജു കുറുപ്പ് (Etv Bharat)

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്‍റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ പേരിലുള്ള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്‌തു.

തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്‌തത്. മികച്ച നടനായി സൈജു കുറുപ്പും, അനാർക്കലി മരക്കാർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണനെ ചടങ്ങിൽ ആദരിച്ചു.

അസീസ് നെടുമങ്ങാട് മികച്ച സ്വഭാവ നടൻ, സ്‌മിനു സിജു മികച്ച സ്വഭാവനടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുമുഖ സ്വഭാവ നടനുള്ള അവാർഡ് 'കുടുംബസ്ത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിലെ പ്രകടന മികവിന് ബെന്നി പീറ്റേഴ്‌സിനു ലഭിച്ചു. മികച്ച ഗാനരചനയ്‌ക്കുള്ള പുരസ്‌കാരം കെ ജയകുമാറിനും മികച്ച ഗായികയായി മാതംഗി അജിത് കുമാറിനെയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകനായി പ്രശാന്ത് മോഹൻ അവാർഡ് ഏറ്റുവാങ്ങി.

ഡോ. ജെസ്സി കുത്തനൂർ സംവിധാനം ചെയ്‌ത 'നീതി' എന്ന സിനിമ ആറ് അവാർഡുകൾ കരസ്ഥമാക്കി. മികച്ച സിനിമ പിആർഒ ആയി എ കെ ഷിജിൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സാമൂഹിക പ്രസക്തിയുള്ള ഗാനരചയിതാവിനുള്ള അവാർഡ് 'കല്ലാമൂല' എന്ന ചിത്രത്തിന് വേണ്ടി ശ്യാം മംഗലത്തിന് ലഭിച്ചു. ചലച്ചിത്ര - മാധ്യമ രംഗത്തെ വിവിധ മേഖലകളിലെ പ്രവർത്തന മികവിനെ പരിഗണിച്ച് അസിം കോട്ടൂരിനും അവാർഡ് ലഭിച്ചു. മികച്ച നോവലിസ്റ്റിനുള്ള സാഹിത്യരത്നാ പുരസ്‌കാരം സേതുനാഥ് പ്രഭാകറിനും ലഭിച്ചു.

മറ്റ് സിനിമാ അവാർഡുകൾ

മികച്ച സിനിമ : മലൈക്കോട്ടൈ വാലിബാൻ
മികച്ച സംവിധായകൻ : വിപിൻദാസ്
മികച്ച ഫിലിം എഡിറ്റർ : ജോൺ കുട്ടി
മികച്ച രണ്ടാമത്തെ സിനിമ : വനിത
യൂത്ത് ഐക്കൺ : ചന്തുനാഥ്‌
മികച്ച പ്രതിനായകൻ : മിഥുൻ വേണുഗോപാൽ
മികച്ച ഗായകൻ : മധു ബാലകൃഷ്‌ണൻ

സംഘാടക സമിതി ചെയർമാൻ അഡ്വ ഐ ബി സതീഷ് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം വിൻസെൻ്റ്, അഡ്വ ജി സ്റ്റീഫൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ കെ പി ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഡി സുരേഷ് കുമാർ, മുൻ മന്ത്രി ശ്രീ പന്തളം സുധാകരൻ, പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം പ്രസിഡൻ്റ് പൂവച്ചൽ സുധീർ, മുഹമ്മദ് ആസിഫ് എന്നിവർ പങ്കെടുത്തു.

Also Read: ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ 'ഓൾ വീ ഇമേജിൻ അസ്‌ ലൈറ്റ്' താരങ്ങളെ അനുമോദിച്ച് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.