ദളപതി വിജയ്‌യുടെ അവസാന ചിത്രമമായ 'ദളപതി 69' പുതിയ അപ്‌ഡേഷനുകള്‍ വരുമ്പോള്‍ തന്നെ ഏറെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ആരാധകര്‍. ചിത്രത്തില്‍ അണിനിരക്കുന്ന പ്രധാന താരങ്ങളെ പ്രൊഡക്ഷന്‍ഹൗസ് ഇടയ്ക്കിടെ പരിചയപ്പെടുത്തുന്നുണ്ട്. നിരവധി ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെ ഭാഗമായ പൂജ 'ബീസ്‌റ്റ്' എന്ന ചിത്രത്തിന് ശേഷം വിജയ്‌യുടെ അവസാന ചിത്രത്തില്‍ നായികയാവാന്‍ ഒരുങ്ങുകയാണ്. 'ദളപതി 69' ന്‍ എന്ന ചിത്രത്തില്‍ പൂജയാണ് നായികയായി എത്തുന്നതെന്ന് നിര്‍മാതാക്കളായ കെ വി എന്‍ പ്രൊഡക്‌ഷന്‍സാണ് അറിയിച്ചിരിക്കുന്നത്.
"ഗംഭീരമായ ജോഡിയെ ഒരിക്കല്‍ കൂടി ബിഗ് സ്ക്രീനിലേക്ക് തിരികെ കൊണ്ടു വരുന്നു. നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഔദ്യോഗികമായി .. പൂജ ഹെഗ്ഡെയ്ക്ക് സ്വാഗതം". എന്നാണ് കെ വി എന്‍ പ്രൊഡക്ഷന്‍സ് എക്‌സില്‍ കുറിച്ചത്.
യെസ്.. ഒരിക്കല്‍ കൂടി ഒരേയൊരു ദളപതിക്കൊപ്പം ഒരു മാജിക് സൃഷ്‌ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സന്തോഷം പങ്കുവച്ചുകൊണ്ട് പൂജ തന്‍റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ബീസ്‌റ്റ്' എന്ന ചിത്രത്തില്‍ വിജയ്‌യുടെ നായികയായിരുന്നു പൂജ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകരും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഏറെ ആരാധകരുള്ള താരമാണ് മമിത.വിജയ്‌യുടെ സഹോദരി വേഷത്തിലാണ് മമിത എത്തുന്നതെന്നാണ് വിവരം.
മുന്‍പ് ജി വി പ്രകാശ് നായകനായ 'റിബല്‍' എന്ന ചിത്രത്തില്‍ മമിത നായികയായി എത്തിയിരുന്നു.കൂടാതെ പ്രശസ്‌ത സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ ഗൗതം മേനോനും ചത്രത്തില്‍ വേഷമിടുന്നുണ്ട്. വില്ലന്‍ വേഷത്തില്‍ ബോബി ഡിയോളും ചിത്രത്തില്‍ എത്തുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകര്‍.
വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിരുന്ന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കിട്ട് കെ നാരായണനാണ് കെ വി എന്‍ പ്രൊഡക്ഷന്‍സിന്‍റ ബാനറില്‍ ചിത്രം നിര്‍മികുന്നത്.
ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹ നിര്‍മാണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2025 ഒക്‌ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.