ETV Bharat / entertainment

സിദ്ദിഖ് മസ്‌കറ്റ്‌ ഹോട്ടലില്‍ താമസിച്ചത്‌ 2016ല്‍, ഗസ്‌റ്റ് രജിസ്‌റ്റര്‍ കസ്‌റ്റഡിയിലെടുത്ത് പൊലീസ്; നിള തിയേറ്ററിലും പരിശോധന നടത്തി - SIDDIQUE STAYED AT MASCOT HOTEL - SIDDIQUE STAYED AT MASCOT HOTEL

2016ലെ ഗസ്‌റ്റ് രജിസ്‌റ്റര്‍ മസ്‌കറ്റ് ഹോട്ടലില്‍ നിന്ന് കസ്‌റ്റഡിയിലെടുത്ത് പൊലീസ്. സിദ്ദിഖ് മസ്‌കറ്റ്‌ ഹോട്ടലില്‍ താമസിച്ചത്‌ 2016 ജനുവരി 28നെന്ന് പൊലീസ് കണ്ടെത്തി.

POLICE EVIDENCE AGAINST SIDDIQUE  SIDDIQUE  SIDDIQUE MUSCAT HOTEL  സിദ്ദിഖ്
Siddique (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 29, 2024, 3:59 PM IST

Updated : Aug 29, 2024, 4:28 PM IST

തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ കൊണ്ടു പോയി ക്രൂരമായ ലൈംഗിക പീഢനത്തിനിടയാക്കിയെന്ന യുവ നടിയുടെ പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി ബലാത്സംഗത്തിന് കേസെടുത്ത നടന്‍ സിദ്ദിഖിനെതിരെ പൊലീസ് അന്വേഷണം കടുപ്പിച്ചു.

2016ല്‍ തനിക്ക് പീഢനം നേരിട്ടതായി അതിജീവിതയായ യുവ നടി വെളിപ്പെടുത്തിയ മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിന്‍റെ ഒന്നാം നിലയിലെ മുറിയില്‍ വച്ചാണ് പീഢിപ്പിച്ചതെന്ന് നടി മൊഴി നല്‍കിയതെങ്കിലും മുറിയുടെ നമ്പര്‍ ഓര്‍മ്മയില്ലെന്ന് നടി വ്യക്തമാക്കിതിനാല്‍ മുറിയില്‍ പരിശോധന നടന്നില്ല.

പീഢനം നടത്തിയതായി പറയുന്ന ദിവസം തിരുവനന്തപുരം നിള തിയേറ്ററില്‍ 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ നടന്നിരുന്നു. പരാതിക്കാരിയെ ഇവിടെ വിളിച്ചു വരുത്തി ഒപ്പം സിനിമ കണ്ട ശേഷമാണ് മറ്റൊരു സിനിമയില്‍ അവസരം നല്‍കാമെന്നും സിനിമയുടെ വിശദാംശങ്ങള്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ചര്‍ച്ച ചെയ്യാമെന്നും കബളിപ്പിച്ച് അതിജീവിതയായ യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടു വന്നത്.

ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കും മുന്‍പ് ഇവര്‍ റിസപ്ഷനിലെ ഗസ്‌റ്റ് രജിസ്‌റ്ററില്‍ തങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ഉറപ്പു വരുത്തുന്നതിനായി പൊലീസ് സന്ദര്‍ശക രജിസ്‌റ്റര്‍ കസ്‌റ്റഡിയില്‍ എടുത്തിരുന്നു.

പരിശോധനയില്‍ സിദ്ദിഖ് മസ്‌കറ്റ് ഹോട്ടലില്‍ മൂന്നു ദിവസം ഉണ്ടായിരുന്നതിന്‍റെ തെളിവ് പൊലീസ് ശേഖരിച്ചതായാണ് സൂചന. 2016 ജനുവരി 28ന് സിദ്ദിഖ് ഉണ്ടായിരുന്നതായി രേഖകള്‍ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതി ഹോട്ടലില്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച വിശദമായ പരിശോധനകള്‍ പൊലീസ് നടത്തുകയാണ്. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് അസിസ്‌റ്റന്‍റ്‌ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

2016ലെ സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ് ചെയ്യുന്നത്. യുവ നടി നല്‍കിയ പരാതിയില്‍ 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് ലൈംഗികാതിക്രമം ഉണ്ടായതെന്ന് പറഞ്ഞിരുന്നു. അത് ശരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിള തിയേറ്ററില്‍ പരാതിക്കാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി എത്തിയതെന്ന് സിദിഖ് ആദ്യം പൊലീസിനെ അറിയിച്ചിരുന്നു. ഇതിനായി യുവതിയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Also Read: യുവ നടിയുടെ പരാതി; നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു - Case registered against Siddique

Last Updated : Aug 29, 2024, 4:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.