ETV Bharat / entertainment

മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ് - POCSO case against actress - POCSO CASE AGAINST ACTRESS

മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധു നല്‍കിയ പരാതിയില്‍ പോക്‌സോ കേസ്. യുവതിയുടെ മൊഴി എടുത്ത ശേഷം മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് നടിക്കെതിരെ കേസെടുത്തത്.

ALUVA ACTRESS  നടിക്കെതിരെ പോക്‌സോ കേസ്  മുകേഷ്  COMPLAINT AGAINST MUKESH
POCSO case against actress (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 20, 2024, 5:07 PM IST

നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്. നടിക്കെതിരെ ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. യുവതിയുടെ മൊഴി എടുത്ത ശേഷം മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് നടിക്കെതിരെ കേസെടുത്തത്.

ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചു വരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്‌ചവച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി പൊലീസില്‍ മൊഴി നൽകിയിരുന്നു.

നടി സെക്‌സ്‌ മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം യുവതിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണ സംഘം മൂവാറ്റുപുഴയില്‍ എത്തിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

പ്രായപൂർത്തിയാകും മുമ്പ്, തന്നെ പലർക്കും കാഴ്‌ച്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ, സെക്‌സ്‌ മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

യുവതിയുടെ ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.

Also Read: 'അഡ്‌ജസ്‌റ്റ് ചെയ്യാൻ പറഞ്ഞു, സാമ്പത്തിക ലാഭത്തിനായി ഏതറ്റം വരെയും പോകും'; നടിക്കെതിരെ ബന്ധു - allegations against Aluva actress

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.