സണ്ണി വെയ്‌ൻ, വിനയ് ഫോർട്ട്, ലുക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ മജു ഒരുക്കുന്ന ചിത്രമാണ് 'പെരുമാനി'. സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു. 'പെണ്ണായി പെറ്റ പുള്ളെ' എന്ന പാട്ടാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജിഷ്‌ണു വിജയ്‌യാണ്. മു.രി (മുഹ്‌സിൻ പരാരി) ആണ് ഗാനരചന. സോഷ്യൽ മീഡിയകളിലാകെ ഗാനമിപ്പോൾ വൈറലാണ്. അഞ്ച് പാട്ടുകളാണ് ഈ ചിത്രത്തിൽ ആകെയുള്ളത്.
- " class="align-text-top noRightClick twitterSection" data="">
അതേസമയം പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയ ഫാന്‍റസി ഡ്രാമയായ 'പെരുമാനി' മെയ് 10ന് തിയേറ്ററുകളിൽ റിലീസിനെത്തും. ഫിറോസ് തൈരിനിൽ നിർമിക്കുന്ന ഈ സിനിമ യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്.
'അപ്പൻ' എന്ന, സണ്ണി വെയ്‌നും അലൻസിയറും പ്രധാന വേഷങ്ങളിലെത്തിയ സിനിമയ്‌ക്ക് ശേഷം മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെരുമാനി'. മജു തന്നെയാണ് 'പെരമാനി'യ്‌ക്കായി തിരക്കഥ ഒരുക്കിയതും. വേറിട്ട കഥാസന്ദർഭങ്ങളും പുത്തൻ ദൃശ്യാവിഷ്‌കാരവും സമന്വയിപ്പിക്കുന്ന വേറിട്ട അനുഭവമാകും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
സിനിമാസ്വാദകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നതായിരുന്നു നേരത്തെ പുറത്തുവന്ന 'പെരുമാനി'യുടെ ട്രെയിലറും. വ്യത്യസ്‌ത കാഴ്‌ചവിരുന്നായിരുന്നു ട്രെയിലർ പ്രേക്ഷകർക്കായി നൽകിയത്. സിനിമയിലെ താരങ്ങളുടെ മേക്കോവറുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിനയ് ഫോർട്ടിന്‍റെ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. 'നാസർ' എന്ന കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
'മുജി' എന്ന കഥാപാത്രമായി സണ്ണി വെയ്‌നും എത്തുന്നു. സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലുക്‌മാൻ അവറാൻ, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരുടെ ലുക്കും ട്രെയിലർ ഇറങ്ങിയതോടെ ചർച്ചയായി. രാധിക രാധാകൃഷ്‌ണൻ, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് അഭിനേതാക്കൾ.
സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവനും ചിത്രസംയോജനം ജോയൽ കവിയും നിർവഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനെർ- ഷംസുദ്ദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഹാരിസ് റഹ്മാൻ, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട് - വൈശാഖ് പി വി, കോസ്റ്റ്യൂം ഡിസൈനര്‍ - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - ലാലു കൂട്ടാലിട, പ്രൊജക്റ്റ് കോർഡിനേറ്റർ - അനൂപ് കൃഷ്‌ണ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി, ആർട്ട് ഡയറക്‌ടർ - വിശ്വനാഥൻ അരവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനീഷ് ജോർജ്, വിഎഫ്എക്‌സ് - സജി ജൂനിയർ എഫ് എക്‌സ്, കളറിസ്‌റ്റ് - രമേശ് അയ്യർ, അസോസിയേറ്റ് ഡയറക്‌ടർമാർ - ഷിന്‍റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്‌റ്റണ്ട് - മാഫിയ ശശി, സ്‌റ്റിൽസ് - സെറീൻ ബാബു, പോസ്‌റ്റർ ഡിസൈനിങ് - യെല്ലോ ടൂത്ത്‌സ്.
ALSO READ: ആദ്യദിനം വാരിക്കൂട്ടിയത് 5.39 കോടി; ടൊവിനോയുടെ 'നടികർ' തിയേറ്ററുകളിൽ മുന്നേറുന്നു