ETV Bharat / entertainment

'പ്രാതിനിധ്യം കുറഞ്ഞ ജാതികളിൽ നിന്നുള്ളവരെയും വനിത സംവിധായകരെയും പിന്തുണയ്ക്കുന്ന കേരള സർക്കാരിന് നന്ദി'; പ്രശംസിച്ച് പായല്‍ കപാഡിയ - Payal Kapadia praised Kerala Govt

author img

By ETV Bharat Kerala Team

Published : Jun 1, 2024, 6:25 PM IST

സ്വത്വന്ത സിനിമ മേഖലയിലെ പ്രതിസന്ധികളും അനുയോജ്യമായ മാറ്റങ്ങളും പൊതു വിദ്യാഭ്യാസ മേഖല സാധാരണക്കാര്‍ക്ക് അന്യാമാകുന്ന സാഹചര്യവും വിശദീകരിച്ച് കൊണ്ട് പായല്‍ കപാഡിയ കുറിച്ച ഫേസ്ബുക്ക് പോസ്‌റ്റ് ശ്രദ്ധ നേടുന്നു.

PAYAL KAPADIA KERALA  KERALA FILM INDUSTRY  കേരള സർക്കാര്‍ പായല്‍ കപാഡിയ  കേരള സിനിമ വനിത സംവിധായകര്‍
Payal Kapadia (ETV Bharat)

പ്രാതിനിധ്യം കുറഞ്ഞ ജാതികളിൽ നിന്നുള്ള സംവിധായകരെയും വനിത സംവിധായകരെയും ചലച്ചിത്ര പ്രവർത്തകരെയും പിന്തുണയ്ക്കുന്ന കേരള സർക്കാരിനെ പ്രശംസിച്ച് കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ്പ്രി സ്വന്തമാക്കിയ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റി'ന്‍റെ സംവിധായിക പായല്‍ കപാഡിയ. തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് പായല്‍ അഭിന്ദനമറിയച്ചത് . മറ്റ് പല കാര്യങ്ങളെ പറ്റിയും പായല്‍ കപാഡിയ പോസ്‌റ്റില്‍ പരാമര്‍ശിച്ചു.

'ഇത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. സിനിമാ മേഖലയിൽ നല്ല മനസ്സുള്ള ഒരുപാട് വ്യക്തികൾ സ്വന്തമായി പ്രൊഡക്ഷൻ ഹൗസുകൾ തുടങ്ങിയതായി എനിക്കറിയാം. എന്നാൽ അവർ അവർക്കറിയാവുന്ന സിനിമ നിർമ്മാതാക്കളെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. സിനിമാ മേഖലയിൽ ആരെയും അറിയില്ലെങ്കിലും സിനിമ പ്രവർത്തകർക്ക് അവസരങ്ങൾ നൽകാനാകുന്ന സ്വയം ഭരണ സംവിധാനങ്ങള്‍ വേണം.'- പായല്‍ കപാഡിയയുടെ പോസ്‌റ്റില്‍ പറയുന്നു.

അകേസമയം, ധനസഹായം നൽകുന്ന പ്രക്രിയയിൽ മാത്രമേ സർക്കാരുകൾ ഇടപെടാവൂ എന്നും പായല്‍ കപാഡിയ പറഞ്ഞു. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന് പിന്തുണ നൽകിയ കേരളത്തിലെ ജനങ്ങളോടും പായല്‍ കപാഡിയ നന്ദി പറഞ്ഞു. കേരളത്തിലെ വിതരണക്കാരും പ്രദർശകരും ആര്‍ട്ട് ഫിലിമുകള്‍ക്കും വലിയ പിന്തുണ നല്‍കുന്നുണ്ട്. വ്യത്യസ്‌ത തരം സിനിമകൾ കാണാൻ പ്രേക്ഷകർക്കും അവസരമുണ്ട്. ഇത്രയധികം സിനിമാശാലകൾ ഉണ്ടാകാൻ ഭാഗ്യം സിദ്ധിച്ച രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. പല തരത്തിലുള്ള സിനിമകൾ ഒരുമിച്ച് നിലനിൽക്കുന്നു എന്നത് നമ്മൾ അംഗീകരിക്കണമെന്നും പായല്‍ കപാഡിയ കുറിച്ചു.

പ്രേക്ഷകരിൽ നിന്ന് നികുതി ഈടാക്കുന്നത് അന്യായമാണെന്ന് പറഞ്ഞ പായല്‍ കപാഡിയ, ബ്ലോക്ക്ബസ്‌റ്റർ സിനിമകളിൽ നിന്ന് നേടുന്ന ലാഭത്തിന് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് സ്വതന്ത്ര സിനിമ പ്രവര്‍ത്തകര്‍ക്ക് ഫണ്ട് രൂപീകരിക്കാന്‍ സഹായിക്കാമെന്ന് നിര്‍ദേശിച്ചു. 'ഫ്രാൻസിൽ, ഒരു സിനിമയുടെ ഓരോ ടിക്കറ്റ് വിൽപ്പനയ്ക്കും ചെറിയ നികുതി ചുമത്തുന്നുണ്ട്. അതുപോലെ തന്നെ ടിവി ചാനലുകളിൽ നിന്ന് ഈടാക്കുന്ന നികുതിയുമുണ്ട്. ഇതിൽ നിന്നാണ് സിഎന്‍സി ഫണ്ട് കണ്ടെത്തുന്നത്. ഇത് സ്വതന്ത്ര നിർമ്മാതാക്കൾക്കും ഡയറക്‌ടർമാർക്കും ഈ തുക ഫണ്ടിങ്ങിനായി അപേക്ഷിക്കാം' - കപാഡിയ കുറിച്ചു.

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രേഷ്‌ഠ വിഭാഗത്തിന്‍റേത് മാത്രമായി മാറിയാല്‍ അവ ഉപയോഗശൂന്യമാകുമെന്നും സംവിധായക പറഞ്ഞു. 'പൊതു സ്ഥാപനങ്ങൾ എല്ലായ്‌പ്പോഴും എല്ലാവർക്കും പ്രാപ്യമാകുന്ന ഒന്നാകണം. നിർഭാഗ്യവശാൽ, പൊതു സ്ഥാപനങ്ങൾ ഇന്ന് കൂടുതൽ ചെലവേറിയതായി മാറുകയാണ്. ഈ ഇടങ്ങൾ പ്രസക്തമായി തുടരുകയും എല്ലാവർക്കും പ്രാപ്യമായി നിലകൊള്ളുകയും ചെയ്‌താൽ മാത്രമേ വ്യവഹാരങ്ങളെ പ്രോത്സാഹിപ്പിക്കുകയുള്ളൂ.

വിവിധ പൊതു സർവ്വകലാശാലകൾ വർഷങ്ങളായി മാറിയത് പോലെ, ശ്രേഷ്‌ഠ വിഭാഗത്തിന് വേണ്ടി മാത്രമുള്ളതായി അവ മാറിയാൽ അത് ഉപയോഗശൂന്യമാകും.' - പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) പൂർവ വിദ്യാർഥി കൂടിയായ പായല്‍ കപാഡിയ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം അടുത്തിരിക്കെ, പുതിയ സർക്കാർ നമ്മുടെ രാജ്യത്തിന്‍റെ വിഭവങ്ങള്‍ ചുരുക്കം ചിലരുടെ കൈകളിൽ മാത്രം ഒതുക്കാതെ ഓരോ വ്യക്തിക്കും തുല്യമായി വീതിച്ചു നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും കപാഡിയ കുറിച്ചു.

Also Read : കാനിലെ ഇന്ത്യയുടെ ചരിത്ര വനിത; അറിയുമോ പായൽ കപാഡിയയെ? - Who Is Payal Kapadia

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.