ETV Bharat / entertainment

ദീപാവലി ആഘോഷമാക്കാന്‍ പുത്തന്‍ ചിത്രങ്ങള്‍, 'വേട്ടയ്യന്‍' മുതല്‍ 'മെയ്യഴകന്‍' വരെ; ഈ ആഴ്‌ച ഒ.ടി.ടി റിലീസുകള്‍ - THIS WEEK OTT RELEASE

കാണാന്‍ കാത്തിരിക്കുന്ന ഈ ആഴ്‌ചയിലെ ഒ.ടി.ടി ചിത്രങ്ങള്‍ ഏതോക്കെ?

OTT RELEASE  CINEMA AND WEB SERIES OTT RELEASE  ഒടിടി റിലീസ് ഈ ആഴ്‌ച  ദീപാവലി ഒടിടി റിലീസ് സിനിമ
ഈ ആഴ്‌ച ഒ.ടി.ടി റിലീസുകള്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 25, 2024, 12:24 PM IST

ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകര്‍ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുന്നത്. കാരണം തിയേറ്ററില്‍ സിനിമ കാണാന്‍ കഴിയാത്ത അനേകം സിനിമ പ്രേമികളുണ്ട്. അതിനാല്‍ തന്നെ തിയേറ്റര്‍ റിലീസിനോളം തന്നെ വലിയ പ്രതീക്ഷയാണ് ഒ.ടി.ടി റിലീസിനും അവര്‍ നല്‍കുന്നത്. ഇപ്പോഴിതാ ദീപാവലി ആഘോഷം കൊഴുപ്പിക്കാന്‍ വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും തയാറെടുക്കുകയാണ്. ഒട്ടേറെ ചിത്രങ്ങളാണ് റിലീസിനായി തയാറെടുത്തിരിക്കുന്നത്. ഏതെക്കെ ചിത്രങ്ങള്‍ ഏതൊക്കെ പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശനത്തിന് എത്തുന്നതെന്ന് നോക്കാം.

വേട്ടയ്യന്‍

രജനികാന്ത് നായകനായ ചിത്രമാണ് വേട്ടയ്യന്‍. ടി കെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബര്‍ പത്തിനാണ് തിയേറ്ററുകളില്‍ എത്തിയത്. വമ്പന്‍ വരവേല്‍പ്പാണ് വേട്ടയ്യന് തിയേറ്ററില്‍ നിന്ന് ലഭിച്ചത്.

ചിത്രത്തില്‍ മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബട്ടി, സാബുമോന്‍, ദുഷാര വിജയന്‍, റിതിക സിങ്, എന്നിങ്ങനെ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ പ്രേക്ഷകരെ ആകാംക്ഷയിലാക്കികൊണ്ട് ചിത്രം ഒടിടിയില്‍ എത്തുകയാണ്. നവംബര്‍ ഏഴുമുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് വേട്ടയ്യന്‍ പ്രദര്‍ശനത്തിന് എത്തുക.

തങ്കലാന്‍

സൂപ്പർതാരം ചിയാന്‍ വിക്രമിനെ പ്രധാന കഥാപാത്രമാക്കി സംവിധായകൻ പാ രഞ്ജിത്ത് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം തങ്കലാന്‍ ഒ.ടി.ടിയിലേക്ക്. ഒക്ടോബര്‍ 31 മുതല്‍ നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. പശുപതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്‌കുമാർ ആണ് സംഗീത സംവിധായകൻ. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്.

മെയ്യഴകന്‍

കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മെയ്യഴകന്‍. സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണ കമ്പനിയായ 2 ഡി എന്‍റര്‍ടൈന്‍മെന്‍റ് നിര്‍മിച്ച ചിത്രമാണ് മെയ്യഴകന്‍. സെപ്റ്റംബര്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

'96' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സി പ്രേം കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്.

രാജ് കിരണ്‍, ശ്രീദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി,റൈച്ചല്‍ റബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്‌കുമാര്‍, ഇന്ദുമതി മണികണ്‌ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവര്‍ വേഷമിടുന്നുണ്ട്. കാര്‍ത്തിയുടെ 27 ാമത്തെ ചിത്രമാണിത്. നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഒക്‌ടോബര്‍ 27 മുതല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

ദോ പത്തി

മിസ്‌റ്ററി ത്രില്ലറായി ഒരുക്കിയ ബോളിവുഡ് ചിത്രമാണ് ദോ പത്തി. കജോള്‍, കൃതി സനണ്‍, ഷഹീര്‍ ഷേയ്‌ഖ് തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ശശാങ്ക ചതുര്‍വേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ 25 മുതല്‍ ചിത്രം നെറ്റ്ഫ്ളിക്‌സിലൂടെ നേരിട്ടാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

ലബ്ബര്‍ പന്ത്

ഹരീഷ് കല്യാണ്‍, അട്ടകത്തി ധിനേഷ്, സ്വാസിക, സഞ്ജന കൃഷ്‌ണമൂര്‍ത്തി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ലബ്ബര്‍ പന്ത്.

നാട്ടിലെ രണ്ട് ക്രിക്കറ്റ് കളിക്കാര്‍ക്കിടയിലെ ശത്രുതയെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണിത്. സെപ്‌തംബര്‍ 20 ന് തിയേറ്ററില്‍ എത്തിയ ചിത്രമാണിത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് ചിത്രം ഒക്‌ടോബര്‍ 31 ന് തിയേറ്ററുകളില്‍ എത്തും.

ദി മിറാണ്ട ബ്രദേഴ്‌സ്

സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ദി മിറാണ്ട ബ്രദേഴ്‌സ്'. ഫുട്‌ബോള്‍ സ്നേഹികളായ സഹോദരങ്ങളുടെ ജീവിതം അമ്മയുടെ നിഗൂഢ മരണത്തടെ മാറിമറിയുന്നതാണ് ചിത്രം പറയുന്നത്. സജ്ഞയ് ഗുപ്‌തയാണ് ചിതം സംവിധാനം ചെയ്‌തത്. ഹര്‍ഷ് വര്‍ധന്‍ റാണെ, മീസാന്‍ ജാഫ്രി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഒക്‌ടോബര്‍ 25 ന് ജിയോ പ്രീമിയറിലൂടെ ചിത്രം പ്രദര്‍ശനത്തിന് എത്തും.

സ്വിഗാറ്റോ

ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരന്‍റെ ജീവിതം പറയുന്ന ചിത്രമാണ് സ്വിഗാറ്റോ. കപില്‍ ശര്‍മ, ഷഹാന ഗോസ്വാമി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്‌ടോബര്‍ 25 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

സീക്രട്ട് ഹോം

കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് അഭയകുമാര്‍ കെ സംവിധാനം ചെയ്‌ത ചിത്രമാണ് സീക്രട്ട് ഹോം. ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം ക്രൈം ഡ്രാമാ വിഭാഗത്തില്‍പ്പെടുന്നതാണ്. സൈന പ്ലേയില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. മാര്‍ച്ച് 22 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ഗഗന ചാരി

അരുണ്‍ ചന്ദു സംവിധാനം ചെയ്‌ത ചിത്രമാണ് ഗഗന ചാരി. ആഗോളതലത്തില്‍ വിവിധ ഫെസ്‌റ്റുവലുകളില്‍ അംഗീകാരം നേടിയ ചിത്രമാണിത്. മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്‌ട് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.

ജൂണ്‍ 21 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെബി ഗണേഷ് കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. സായാഹ്നവാര്‍ത്തകള്‍, സാജന്‍ ബേക്കറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്‌ത ചിത്രമാണിത്. ഈ മാസം അവസാനത്തോടെ ചിത്രം ഒ.ടി.ടിയില്‍ എത്തും. എന്നാല്‍ ഏത് പ്ലാറ്റ്‌ഫോമിലാണ് പ്രദര്‍ശനത്തിന് എത്തുന്നതെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഹെല്‍ബൗണ്ട് സീസണ്‍ 2

കൊറിയന്‍ ത്രില്ലര്‍ സീരിസിന്‍റെ രണ്ടാമത്തെ സീരിസ് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഡാര്‍ക് സൂപ്പര്‍ നാച്ചുറല്‍ വിഭാഗത്തില്‍പ്പെടുന്ന സീരിസ് നെറ്റ്ഫ്ലിക്‌സിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വെബ് സീരിസാണിത്. ഒക്‌ടോബര്‍ 25 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

ദി ലെജന്‍ഡ് ഓഫ് ഹനുമാന്‍

ഹനുമാന്‍റെ വീരസാഹസിക കഥകള്‍ ഉള്‍പ്പെടുത്തിയ ആനിമേറ്റഡ് സീരിസ് ദി ലെജന്‍ഡ് ഓഫ് ഹനുമാന്‍ സീസണ്‍ 5 ഡിസ്‌നി ഹോട്ട്‌സ്‌റ്റാറിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഒക്‌ടോബര്‍ 25 ന് സീരിസ് പ്രദര്‍ശനം ആരംഭിക്കും.

Also Read: ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറാന്‍ 'പുഷ്‌പ 2'; കേരളത്തില്‍ ഇതുവരെ കാണാത്ത റിലീസിങ് മാമാങ്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.