ETV Bharat / entertainment

ഓസ്‌കാർ വേദിയില്‍ പൂർണ നഗ്നനായി എത്തി ജോൺ സീന ; വീഡിയോ വൈറല്‍ - ആരാധകരെ അമ്പരിപ്പിച്ച് ജോൺ സീന

ഓസ്‌കാർ വേദിയില്‍ പൂർണ നഗ്നനായി എത്തി ഹോളിവുഡ് താരവും റെസ്ലിംഗ് താരവുമായ ജോൺ സീന. മികച്ച മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള അവാർഡ് പ്രഖ്യാപിക്കാനാണ് താരം എത്തിയത്.

John Cena  John Cena Naked Avatar  Oscars 2024  ഓസ്‌കാർ 2024
Oscars 2024, 'Naked' John Cena Presents Best Costume Award
author img

By ETV Bharat Kerala Team

Published : Mar 11, 2024, 10:30 AM IST

ലോസ് ആഞ്ചെലെസ് (യു എസ്) : 96 -ാമത് ഓസ്‌കർ വേദിയില്‍ ആരാധകരെ അമ്പരിപ്പിച്ച് ജോൺ സീന. അവാര്‍ഡ് വേദിയില്‍ പൂര്‍ണ്ണ നഗ്നനായിയാണ് ഹോളിവുഡ് താരവും റെസ്ലിംഗ് താരവുമായ ജോൺ സീന എത്തിയത്. മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള അവാർഡ് പ്രഖ്യാപിക്കാനാണ് ഡോൾബി തിയേറ്ററിലെ വേദിയിലേക്ക് അവതാരകൻ ജിമ്മി കിമ്മല്‍ ജോൺ സീനയെ ക്ഷണിച്ചത്.

വസ്ത്രമില്ലാതെ അണിയറയിലേക്ക് വരാൻ ജോൺ സീന ആദ്യം മടി കാണിച്ചിരുന്നു. തുടര്‍ന്ന് വേദിയിലെത്തിയ ജോൺ സീന വിജയിയുടെ പേര് എഴുതിയ കാർഡ് കൊണ്ട് നാണം മറച്ചിരുന്നു. പിന്നീട് ഒരു തുണിയുമായി വന്ന് ജിമ്മി കിമ്മല്‍ ജോൺ സീനയുടെ നാണം മറയ്‌ക്കുകയായിരുന്നു. "പുരുഷ ശരീരം ഒരു തമാശയല്ല" എന്ന് ജോൺ സീന താമാശ രൂപത്തിൽ വേദിയില്‍ വച്ച് പറഞ്ഞു.

തുടർന്ന് മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള അവാർഡ് അദ്ദേഹം പ്രഖ്യാപിച്ചു. ഹോളിവുഡ് താരം എമ്മ സ്‌റ്റോൺ അഭിനയിച്ച 'പുവർ തിംഗ്‌സ്' എന്ന ചിത്രത്തിനാണ് 2024-ലെ ഓസ്‌കാറിൽ മികച്ച മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള അവാർഡ് ലഭിച്ചത്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കോസ്‌റ്റ്യൂം ഡിസൈൻ, മികച്ച മേക്കപ്പ്, ഹെയർസ്‌റ്റൈലിംഗ് വിഭാഗങ്ങൾക്കുള്ള സുവർണ ട്രോഫിയും 'പുവർ തിംഗ്‌സ്' എന്ന ചിത്രം നേടി. 96-ാമത് അക്കാദമി അവാർഡിൽ 11 വിഭാഗങ്ങളിലായി ഈ ചിത്രം നോമിനേഷനുകൾ നേടിയിട്ടുണ്ട്.

ALSO READ : 'ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു...'; തിളങ്ങി ഓപ്പണ്‍ഹെയ്‌മര്‍, മികച്ച ചിത്രം ഉള്‍പ്പെടെ 7 പുരസ്‌കാരങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.