ETV Bharat / entertainment

തകര്‍പ്പന്‍ ഡാന്‍സുമായി വാണി വിശ്വനാഥ്, ഒപ്പം ദില്‍ഷയും; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' സിനിമയിലെ ആദ്യ ഗാനമെത്തി

വാണിയുടെയും ദിൽഷയുടെയും ഡാൻസിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്.

ORU ANWESHANATHINTE THUDAKKAM MOVIE  VANI VISWANATH SONG  ഒരു അന്വേഷണത്തിന്‍റെ തുടക്കം സിനിമ  വാണി വിശ്വനാഥ് ഡാന്‍സ്
വാണി വിശ്വനാഥ് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 3, 2024, 2:58 PM IST

ബി​ഗ് ബോസ് താരവും ഡാൻസറുമായ ദിൽഷ പ്രസന്നയ്ക്ക് ഒപ്പം ആടിത്തിമിർത്ത് വാണി വിശ്വനാഥ്. 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' എന്ന സിനിമയിലെ പുത്തൻ പാട്ടിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 'ആളേ പാത്താ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും തകര്‍പ്പന്‍ ചുവടുകള്‍ വച്ചത്. ഒരിടവേളയ്‌ക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'.

ഗാനം പുറത്തിറങ്ങിയതോടെ വാണിയുടെയും ദിൽഷയുടെയും ഡാൻസിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. എം. ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. ഗാനരചന പളനി ഭാരതിയാണ്, അഖില രവീന്ദ്രനാണ് ആലപിച്ചത്. അടുത്തിടെ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തു വന്നിരുന്നു. ഇതിലും മാസ് ലുക്കിലാണ് വാണി വിശ്വനാഥ് എത്തിയത്.

എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനും പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വാണി വിശ്വനാഥിന് പുറമെ ദുര്‍ഗ കൃഷ്‌ണയും വേറിട്ട ഗെറ്റപ്പില്‍ എത്തുന്നുണ്ട്. ജീവന്‍ തോമസ് എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ കഥാപാത്രത്തെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്‌ദുള്‍ നാസർ നിർമ്മിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് ഇൻവെസ്‌റ്റിഗേഷൻ ത്രില്ലറിലാണ്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എം എ നിഷാദിന്‍റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്‌തീന്‍റെ പോലീസ് ഡിപ്പാർമെന്‍റിലെ സേവന കാലത്ത്, അദ്ദേഹം തന്‍റെ ഡയറിയിൽ എഴുതിയ ഒരു കേസിന്‍റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്‍റെ കഥ തയ്യാറാക്കിയത്.

ക്രൈം ബ്രാഞ്ച് എസ് പി ഇടുക്കി എസ് പി എന്നീ പദവിയിൽ ദീർഘകാലം സേവനമനുഷ്‌ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്‌തീന്‍. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്‌ട സേവനത്തിന് പ്രസിഡന്‍റില്‍ നിന്നും രണ്ട് തവണ സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.

സമുദ്രകനി,മുകേഷ്, അശോകൻ,ബൈജു സന്തോഷ്‌,സുധീഷ്, ശിവദ, മഞ്ജു പിള്ള,സ്വാസിക, അനുമോൾ,ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്‍റണി, വിജയ് ബാബു,സുധീർ കരമന,ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി,ഷഹീൻ സിദ്ദിഖ്,കോട്ടയം നസീർ,കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്‌കുമാര്‍, കലാഭവൻ നവാസ്, ജോണി ആന്‍റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്‌ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമാ നായർ, സ്‌മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്‌ണന്‍, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്‌ണ, ലാലി പി എം, അനന്തലക്ഷ്‌മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഏകദേശം അറുപതിലധികം താരങ്ങൾ അഭിനയിക്കുന്നു.

Also Read:മാസ് ലുക്കില്‍ വാണി വിശ്വനാഥ്; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' ട്രയിലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.